Saturday January 29th, 2022 - 9:55:am

മമ്മൂട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി മാമാങ്കം ടീം; പോസ്റ്റര്‍ പുറത്ത്

JB
മമ്മൂട്ടിയ്ക്ക് പിറന്നാള്‍ സമ്മാനമായി മാമാങ്കം ടീം; പോസ്റ്റര്‍ പുറത്ത്

പോരാട്ടത്തിനിടെ ചവേറായി പോരാടി നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പിറന്നാള്‍ സ്‌പെഷ്യല്‍ പോസ്റ്ററിലുള്ളത്. മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ വാ്ര്‍ത്താപ്രാധാന്യം നേടിയിരുന്നു.അറുപത്തിയെട്ടാം പിറന്നാളാഘോഷിക്കുന്ന മമ്മൂട്ടിയ്ക്ക് പിറന്നാളാശംസയായി സ്‌പെഷ്യല്‍ പോസ്റ്റര്‍ പുറത്തിറക്കി മാമാങ്കം ടീം. പോരാട്ടത്തിനിടെ നില്‍ക്കുന്ന മമ്മൂട്ടിയുടെ ചിത്രമാണ് പോസ്റ്ററിലുള്ളത്. മമ്മൂട്ടി നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധേയമായിരുന്നു. ചാവേര്‍ ആയി പോരാടുന്ന ലുക്കിലാണ് മമ്മൂട്ടി പുതിയ പോസ്റ്ററിലും പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് 'മാമാങ്കം'. അനു സിതാര, കനിഹ, നീരജ് മാധവ് എന്നിവരും ചിത്രത്തിലുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പഴശ്ശിരാജയ്ക്കു ശേഷം മമ്മൂട്ടിയുടെ മറ്റൊരു ഇതിഹാസ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് മാമാങ്കം. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം പുരോഗമിക്കുകയാണ്. എം. പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍പ് ചിത്രത്തെ സംബന്ധിച്ച് വലിയ വിവാദമുണ്ടായിരുന്നു. ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ സജീവ് പിള്ള സംവിധാനം ചെയ്ത് തുടങ്ങിയ ചിത്രം നിര്‍മ്മാതാവുമായുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് മാറ്റുകയായിരുന്നു.

Read more topics: mamangam, film poster,
English summary
mamangam film poster
topbanner

More News from this section

Subscribe by Email