Saturday January 29th, 2022 - 9:57:am

  മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം 'മാമാങ്കം' ഹിന്ദി ടീസര്‍ പുറത്ത്

JB
   മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം 'മാമാങ്കം' ഹിന്ദി ടീസര്‍ പുറത്ത്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മമ്മൂട്ടിയും ഉണ്ണിമുകുന്ദനും അനു സിത്താരയും കനിഹയും അടക്കം നിരവധി താരങ്ങള്‍ അണിനിരക്കുന്ന ബിഗ് ബജറ്റ് ചിത്രം മാമാങ്കം ഹിന്ദി, തമിഴ്, തെലുങ്ക് പതപ്പിന്റെ ടീസര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിനുപുറമെ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് ചിത്രം ഇറങ്ങുന്നത്. വര്‍ഗ്ഗം, വാസ്തവം, ശിക്കാര്‍, ജോസഫ് തുടങ്ങിയ ഹിറ്റ് സിനിമകള്‍ ഒരുക്കിയ എം. പത്മകുമാറാണ് മാമാങ്കത്തിന്റെ സംവിധായകന്‍. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ചിത്രത്തിന്റെ മലയാളം ടീസര്‍ പുറത്തിറങ്ങിയതും ഏറെ വൈറലായിരുന്നു. യൂട്യൂബിലും മറ്റ് സോഷ്യല്‍മീഡിയ പ്ലാറ്റ് ഫോമുകളിലൂടെയുമാണ് ഇപ്പോള്‍ ഹിന്ദി ടീസര്‍ പുറത്ത് വിട്ടിരിക്കുന്നത്. ഒരിക്കല്‍ കണ്ടാല്‍ ഒരിക്കലും മറക്കാത്ത കാഴ്ച മാമാങ്ക മഹാമഹം കണ്‍ നിറയെ കണ്ടോളൂ എന്ന ഡയലോഗിലായിരുന്നു മലയാളം ടീസര്‍ ആരംഭിച്ചിരുന്നത്. അതിന്റെ തനി ഹിന്ദി പരിഭാഷയിലാണ് ഹിന്ദി ടീസറും. ചാവേറുകളായി ഉണ്ണി മുകുന്ദനും മാസ്റ്റര്‍ അച്യുതനും ഉറുമികളുമായി അഭ്യാസപ്രകടനം ടീസറിലെ വിസ്മയിപ്പിക്കുന്ന കാഴ്ചയാണ്.

ആയോധനകല അഭ്യാസിയായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. വേണ്ടത്ര ഇന്‍ട്രോയ്ക്ക് ശേഷമാണ് മമ്മൂട്ടിയെ ടീസറില്‍ അവതരിപ്പിച്ചിരിക്കുന്നതും. ചിത്രത്തിന്റെ നിര്‍മാതാക്കളായ കാവ്യ ഫിലിംസാണ് അവരുടെ കാവ്യ ഫിലിം കമ്പനി എന്ന യൂട്യൂബ് ചാനലിലൂടെ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ഗ്രാഫിക് ടീസര്‍ ഏറെ വൈറലായിരുന്നു.

 

English summary
mamangam film hindhi teaser released
topbanner

More News from this section

Subscribe by Email