Saturday September 21st, 2019 - 10:35:am
topbanner
Breaking News
jeevanam

സ്ക്രീനിൽ അഴിഞ്ഞാടാമെങ്കിൽ നിങ്ങൾക്ക് ഞങ്ങളോടൊപ്പം കിടക്കപങ്കിട്ടുകൂടെയെന്ന് പലരും ചോദിക്കാറുണ്ട് : മല്ലികാ ഷെരാവത്ത്

Anusha Aroli
സ്ക്രീനിൽ അഴിഞ്ഞാടാമെങ്കിൽ നിങ്ങൾക്ക് ഞങ്ങളോടൊപ്പം കിടക്കപങ്കിട്ടുകൂടെയെന്ന്  പലരും ചോദിക്കാറുണ്ട് : മല്ലികാ ഷെരാവത്ത്

ബോളിവുഡിലെ ഗ്ലാമർ നടി മാത്രമല്ല മല്ലികാ ഷെരാവത്ത്, ശക്തമായ നിലപാടുകൾ കൊണ്ടും ശ്രദ്ധേയയാണ് ഇവർ .തന്റെ തുറന്നു പറച്ചിൽ കാരണം പല പ്രോജക്ടുകളും നഷ്ടമായിട്ടുണ്ടത്രേ.

നായകന്മാരുമായും സംവിധായകരുമായി ശരീരം പങ്കിടാൻ തയാറാകാതിരുന്നത് കൊണ്ടും തനിക്ക് ഒട്ടേറെ അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുകയും സ്‌ക്രീനില്‍ ചുംബിക്കുകയും ഗ്ലാമര്‍ വേഷത്തില്‍ അഭിനയിക്കുകയും ചെയ്താല്‍ ദുര്‍നടത്തക്കാരിയാണെന്ന് മുദ്ര കുത്തുന്നവരാണ് കൂടുതലും.സ്‌ക്രീനിലെ കഥാപാത്രങ്ങള്‍ കണ്ട് ജീവിതത്തിലും എളുപ്പത്തില്‍ വഴങ്ങുന്നവളാണ് ഞാനെന്ന് കരുതി എന്നെ സമീപിച്ചവര്‍ നിരവധി പേരാണെന്നും മല്ലിക തുറന്നടിച്ചു.

നിങ്ങൾക്ക് സ്ക്രീനിൽ അഴിഞ്ഞാടാമെങ്കിൽ എന്തുകൊണ്ട് ഞങ്ങളോടൊപ്പം കിടക്ക പങ്കിടരുതോയെന്ന് മുഖത്ത് നോക്കി ചോദിച്ചവരും അക്കൂട്ടത്തിലുണ്ട് .ദുർനടത്തിപ്പുക്കാരിയായ സ്ത്രീയായതിനാൽ അമിത സ്വതന്ത്ര്യമെടുക്കാമെന്ന് ചിന്തിച്ച് പല സംവിധായകരും തന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും മല്ലിക പറയുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെക്കുറിച്ച് തുറന്നുപറയുമ്പോൾ തന്നെ രാജ്യദ്രോഹി എന്ന രീതിയിലാണ് പലരും മുദ്ര കുത്തുന്നതെന്നും മല്ലിക തുറന്നുപറയുന്നു.

Viral News

English summary
mallika sherawat says women issues in film industry
topbanner

More News from this section

Subscribe by Email