Monday April 12th, 2021 - 8:16:am

ത്രില്ല് നഷ്ടപ്പെടുത്തുന്ന 'വേട്ട' [നിരൂപണം]

ഈശ്ശോ പണിക്കര്‍
ത്രില്ല് നഷ്ടപ്പെടുത്തുന്ന 'വേട്ട' [നിരൂപണം]

ട്രാഫിക്ക്, മിലി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ രാജേഷ്പ്പിള്ളയുടെ ഏറ്റവും പുതിയ പടമാണ് വേട്ട. ജീവിതം എന്നത് ഒരു വേട്ടയാണ് അതില്‍ വേട്ടയാടപ്പെടണോ അല്ല വേട്ടയാടണോ എന്ന് തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെയാണ് ഇത്തരം ഒരു വാചകത്തിന് അപ്പുറവു ഇപ്പുറവും നില്‍ക്കുന്ന െ്രെകം ത്രില്ലറാണ് ചിത്രം. മലയാള സിനിമയിലേക്ക് ശക്തമായ തിരിച്ചു വരവ് നടത്തിയ മഞ്ജുവാര്യര്‍ ആദ്യമായി ചെയ്യുന്ന പോലീസ് വേഷം എന്ന നിലയില്‍ ചിത്രം വാര്‍ത്ത പ്രാധാന്യവും നേടിയിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അതിനാല്‍ തന്നെ രണ്ടാം വരവില്‍ അവസാനം ഇറങ്ങിയ ജോ ആന്റ് ബോയി അടക്കം പരാജയം അറിഞ്ഞ സ്ഥിതിക്ക് വളരെ പ്രതീക്ഷയോടെയാണ് സിനിമ ലോകം മഞ്ജുവിന്റെ പുതിയ പോലീസ് അവതാരത്തെ കാത്തിരുന്നത്. എന്നാല്‍ ശരാശരിയില്‍ ഒതുങ്ങുന്ന ഒരു ചിത്രത്തിലെ ശരാശരി വേഷം എന്ന് മാത്രമേ മഞ്ജുവിന്റെ റോളിനെ വിശേഷിപ്പിക്കാന്‍ സാധിക്കൂ, ഇടയ്ക്ക് മൊബൈല്‍ പോലും നോക്കാന്‍ പ്രേക്ഷന് സമയം കിട്ടാത്ത സൈക്കോളജിക്കല്‍ ത്രില്ലര്‍ എന്ന് ഒരു അഭിമുഖത്തില്‍ കുഞ്ചാക്കോബോബന്‍ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത് അതിശയോക്തി തന്നെയാണ് എന്ന് തിയറ്റര്‍ വിടുന്ന പ്രേക്ഷകന്‍ വിചാരിക്കും.

നെല്‍വിന്‍ എന്ന പ്രതിയുടെ സവിശേഷമായ കേസിലേക്ക് ശ്രീബാല ഐപിഎസ് എന്ന പോലീസ് ഉദ്യോഗസ്ഥയും അവരുടെ ഉറ്റ സുഹൃത്തായ എസിപിയും വരുന്നതോടെയാണ് വേട്ടയുടെ ആരംഭം. തങ്ങള്‍ വേട്ടയാടപ്പെടുകയാണ് എന്ന് അറിയാതെ അവര്‍ നെല്‍വിന് മുന്നില്‍ അന്വേഷണ ഉദ്യോഗസ്ഥരായി തങ്ങളുടെ റോളുകള്‍ ചെയ്യുന്നു. എന്നാല്‍ എല്ലാം നടക്കുന്നത് കൃത്യമായ പ്ലാനോടുകൂടിയാണ്. അതിലേക്ക് എത്തുമ്പോള്‍ കഥ കൂടുതല്‍ മുറുകുന്നു.

എന്നാല്‍ ട്രാഫിക്കില്‍ തീര്‍ത്ത വൈകാരികമായ ഇഴയടുപ്പം തിരക്കഥയില്‍ കൈവിടുമ്പോള്‍ അത് മുറുക്കിപ്പിടിക്കാന്‍ പല സന്ദര്‍ഭങ്ങളിലും സംവിധായകനും പരാജയപ്പെടുന്നു. കഥപാത്ര ശരീരങ്ങളെ തെരഞ്ഞെടുത്തതില്‍ പോലും ഇത്തരം പരാജയങ്ങള്‍ കാണാം. പ്രധാനമായും ചിത്രത്തിലെ മുഖ്യകഥാപാത്രമായ നെല്‍വിന്‍ കുഞ്ചാക്കോബോബന്‍ എന്ന താര ശരീരത്തിന് അപ്പുറം വളരുന്നില്ല. തകര്‍ത്ത് അഭിനയത്തിന്റെ സാധ്യതകള്‍ ഉള്ള നെല്‍വിന്‍ എന്ന കഥാപാത്രം കുഞ്ചാക്കോ ബോബന്റെ കയ്യില്‍ ഭദ്രമല്ലാതകുന്നതോടെ മൊത്തം ചിത്രത്തയും അത് ബാധിക്കുന്നതായി തോന്നും.

ഇത്തരത്തിലുള്ള െ്രെകം ത്രില്ലറുകള്‍ മുന്‍പും വന്നിട്ടുണ്ടെങ്കിലും അവയുടെ ജനിറയില്‍ വ്യത്യസ്തമായ മൈന്റ് ത്രില്ലര്‍ എന്നാണ് സംവിധായകന്‍ ഇതിന വിശേഷിപ്പിക്കുന്നത്. പക്ഷെ ആഖ്യാനത്തിലും അവതരണത്തിലും പാളിച്ചകള്‍ സംഭവിക്കുന്നത ഈ ചിത്രത്തിന്റെ പോരയ്മ തന്നെയാണ്. ഇന്ദ്രജിത്തിന്റെ ഫസ്ട്രറ്റഡ് പോലീസ് ഫാമിലിമാന്‍ പലപ്പോഴും കണ്ടു മടുത്ത ക്ലീഷേയാണ്, ഈ ചിത്രത്തിലു ആവര്‍ത്തിക്കുന്നു. പോലീസ് വേഷത്തിലേക്ക് വളരുന്നില്ല എന്നയിടത്താണ് മഞ്ജുവിന്റെ പരാജയം. അതേ സമയം ചിത്രത്തിന്റ സാങ്കേതിക വശങ്ങള്‍ വളരെ മനോഹരമായിട്ടുണ്ട്. പ്രത്യകിച്ച് ഷാന്‍ റഹ്മാന്റെ പാശ്ചാത്തല സംഗീതം.

ഒരു ത്രില്ലര്‍ പ്രതീക്ഷിച്ച് പോകുന്നവര്‍ക്ക് പൂര്‍ണ്ണമായ തൃപ്തി നല്‍കുന്നതായിരിക്കില്ല വേട്ട, പക്ഷെ തെറ്റില്ലാത്ത ഒരു ചിത്രം കാണുവാന്‍ സാധിക്കും. മിലിയില്‍ നിന്നും വേട്ടയില്‍ എത്തുമ്പോള്‍ മലയാളത്തില്‍ പുതിയ ഒരു ഘട്ടത്തിന്റെ ഫ്‌ലാഗ്ഷിപ്പായിരുന്ന ട്രാഫിക്കിന്റെ സംവിധായകന്‍ പിന്നോട്ടാണോ പോകുന്നത് എന്ന് പ്രേക്ഷകന്‍ ചിന്തിച്ചാല്‍ കുറ്റം പറയാന്‍ സാധിക്കില്ല എന്നതാണ് സത്യം.

പൂര്‍ണ ആരോഗ്യത്തിന് ലൈംഗീകബന്ധവും

വേട്ട റിലീസ് ദിവസം സംവിധായകന്‍ രാജേഷ് പിള്ള ഗുരുതരാവസ്ഥയില്‍

ജയസൂര്യക്ക് മറുപടിയുമായി സണ്ണി ലിയോണ്‍

ഗോസിപ്പുകള്‍ക്ക് വിരാമം; വിവാഹം അറിയിച്ച് നടി ഭാവന

Read more topics: vettah, film, review
English summary
Kunchako Boban, Manju Warrier ,Indrajith Sukumran, ,Sandhya, Vijayaraghavan, Prem prakash, Deepak Parambol, Kottayam Nazeer.Dr.Rony, Santosh Keezhatoor,Baby Akshara, Baby Anaka, Baby Nandana,
topbanner

More News from this section

Subscribe by Email