Friday September 20th, 2019 - 4:22:pm
topbanner
Breaking News
jeevanam

ലൂസിഫറിൽ കലാഭവൻ ഷാജോൺ ഡബിൾ റോളിലോ..?

NewsDesk
ലൂസിഫറിൽ കലാഭവൻ ഷാജോൺ ഡബിൾ റോളിലോ..?

-റിയാസ് കെ എം ആർ-

നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ലൂസിഫറിന്റെ പോസ്റ്ററുകൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുകയാണ്. ആ പോസ്റ്ററിലെ കലാഭവൻ ഷാജോണിനെ കണ്ട് സിനിമാ പ്രേമികൾ ഉയർത്തിയ ചോദ്യമാണ് ഇതിന്റെ തലവാചകം.

നടൻ കലാഭവൻ ഷാജോൺ മോഹൻലാലിന്റെ ഒരു ഭാഗത്ത് നിൽക്കുന്നു. മറുഭാഗത്ത് ഷാജോണിന്റെ തന്നെ സാമ്യമുള്ള മറ്റൊരാൾ നിൽക്കുന്നു. ഇത് കണ്ടാണ് ലൂസിഫറിൽ കലാഭവൻ ഷാജോൺ ഡബിൾ റോളിലോ എന്ന ചോദ്യം സമൂഹ മാധ്യമങ്ങളിൽ ഉയർന്നത്.

malayalam movie lusifar kalabhavan shajohn

എന്നാൽ അതേക്കുറിച്ചന്വേഷിച്ചപ്പോഴാണ് കലാഭവൻ ഷാജോണിനും സൂപ്പർ സ്റ്റാർ മോഹൻലാലിനുമൊപ്പം നിൽക്കുന്നത് നടൻ ജെയിസ് ജോസാണെന്ന് വ്യക്തമായത്. ലൂസിഫറിൽ ശ്രദ്ധേയമായ കഥാപാത്രത്തെയാണ് ജെയിസ് അവതരിപ്പിച്ചത്. വടക്കഞ്ചേരി സ്വദേശിയായ ഇദ്ദേഹം അജയ് വാസുദേവിന്റെ മാസ്റ്റർ പീസ്, മറ്റു മമ്മൂട്ടി ചിത്രങ്ങളായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, പുത്തൻ പണം തുടങ്ങി 25 ലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

പൊലീസായും വക്കീലായും വില്ലനായും സഹനടനായും തിളങ്ങിയ ഇദ്ദേഹം ശിക്കാരി ശംഭുവിലെ വില്ലൻ വേഷത്തിലൂടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഭാര്യ ഡെയ്സിയും മക്കളായ റൂത്ത് മറിയ, സാറ മേഴ്സി, ആദം ജെയ്സ് എന്നിവരും ഇദ്ദേഹത്തിന് മികച്ച പിന്തുണയാണ് നൽകുന്നത്.

malayalam movie lusifar kalabhavan shajohn

Viral News

English summary
malayalam movie lusifar kalabhavan shajohn
topbanner

More News from this section

Subscribe by Email