Wednesday June 19th, 2019 - 5:15:pm
topbanner
topbanner

പ്രേമം,ലവ്,കാതൽ,ഇഷ്ക്,മൊഹബത്ത്,പ്യാർ....ഇഷ്‌ക് റിവ്യൂ കാണാം

Anusha Aroli
പ്രേമം,ലവ്,കാതൽ,ഇഷ്ക്,മൊഹബത്ത്,പ്യാർ....ഇഷ്‌ക് റിവ്യൂ കാണാം

ഇഷ്ക്...

ഇഷ്ക് പ്രണയം മാത്രമുള്ള സിനിമയല്ല . ഇതിൽ പ്രണയമുണ്ട്, പ്രതിഷേധമുണ്ട്, പ്രതികാരമുണ്ട്, ചില പ്രതിധ്വനികളുമുണ്ട്.

പ്രേമം,ലവ്,കാതൽ,ഇഷ്ക്,പ്യാർ,മൊഹബത്ത്.. പൊതുവേ പാവത്താൻ ലുക്കുള്ള ഷെയ്ൻ നിഗം പല്ലിൽ കമ്പിയൊക്കെ ഇട്ട് ഒരു ‘നിഷ്കു റോളിൽ എത്തിയിരിക്കുന്ന ചിത്രമാണ് ഇഷ്ക് പ്രണയമുണ്ടെങ്കിലും ഇതിനെ ഒരു പ്രണയകഥ എന്നു വിളിക്കണോ എന്ന് തീരുമാനിക്കേണ്ടത് ചിത്രം കാണുന്ന പ്രേക്ഷകർ തന്നെയാണ്.

സച്ചിയുടെയും വസുവിന്റെയും പ്രണയത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. സച്ചി എന്ന സച്ചിദാനന്ദനും വസു എന്ന വസുധയും പ്രണയത്തിലാണ്. വസുവിന്റെ പിറന്നാൾ രാത്രി സച്ചി അവളെയും കൊണ്ട് ഒരു ഡ്രൈവിനു പോകുന്നു. എന്നാൽ അവർക്ക് ഒരിക്കലും മറക്കാനാകാത്ത ചില അനുഭവങ്ങൾ ആ യാത്ര അവർക്കു സമ്മാനിക്കുന്നു. ആ സംഭവങ്ങൾ പിന്നീടുള്ള അവരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നതാണ് സിനിമയിൽ അവതരിപ്പിക്കപ്പെടുന്നത്.

സച്ചിയുടെ കുടുംബാന്തരീക്ഷവും കുസൃതികളും വസുവിന് അവനോടുള്ള പ്രണയവും എല്ലാം ചേർന്ന് വളരെ രസകരമായി മുന്നേറുന്ന സിനിമ പൊടുന്നനെ ചില ഗൗരവകരമായ സംഭവങ്ങളിലേക്ക് വഴി മാറുകയാണ്.രണ്ടാം പകുതിയുടെ തുടക്കം കാഴ്ചക്കാരനെ സംബന്ധിച്ചയിടത്തോളം പല തരത്തിലും സംശയത്തിലാഴ്ത്തുന്നതാണ്. നായക കഥാപാത്രത്തിന്റെ പല ചെയ്തികളും എന്താണെന്നോ എന്തിനാണെന്നോ പോലും മനസ്സിലാകാത്ത നിർജീവമായ അവസ്ഥ. 


കുമ്പളങ്ങിയിലെ ഡാർക്ക് മച്ചാനായ ബോബിയിൽ നിന്ന് കുടുംബത്തിലെ കണ്ണിലുണ്ണിയായ സച്ചിയിലേക്കുള്ള ഷെയിനിന്റെ മാറ്റം എടുത്തു പറയേണ്ട ഒന്നു തന്നെയാണ്.സച്ചിയുടെ കഥാപാത്രത്തിന് രണ്ടാം പകുതിയിലുണ്ടാകുന്ന മാറ്റങ്ങളും ഷെയ്ൻ അനായാസം അവതരിപ്പിച്ചിട്ടുണ്ട്. നായികയായ ആൻ ശീതൾ വസു എന്ന തന്റെ കഥാപാത്രത്തെ മികച്ചതാക്കി. ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി, ലിയോണ ലിഷോയ് തുടങ്ങിയ താരങ്ങളും ചിത്രത്തിൻറെ മുൻനിരയിലുണ്ട്.

സംവിധായകനായ അനുരാജ് മനോഹർ സ്വന്തം സിനിമയ്ക്കൊപ്പം സമകാലീന സംഭവങ്ങൾ കൂട്ടിയിണക്കിയപ്പോൾ തിരക്കഥ ഒരുക്കിയ രതീഷ് രവിയും സംഗീതമൊരുക്കിയ ജെയ്ക്സ് ബിജോയിയും മികച്ചു നിന്നു. കാറിനുള്ളിലെ രാത്രി രംഗങ്ങൾ പോലെ സാങ്കേതികത്തികവ് കൂടുതൽ ആവശ്യമായി വരുന്നയിടത്തൊക്കെ അണിയറക്കാർ അവരുടെ കഠിനാധ്വാനം കൊണ്ട് മേന്മ തെളിയിച്ചിട്ടുണ്ട്.

English summary
malayalam film ishk review
topbanner

More News from this section

Subscribe by Email