Saturday October 19th, 2019 - 10:34:am
topbanner

ലൂസിഫറിന്റെ വിജയം ആരാധകരോടോപ്പം ആഘോഷിച്ച് ലാലേട്ടൻ

JB
ലൂസിഫറിന്റെ വിജയം ആരാധകരോടോപ്പം ആഘോഷിച്ച് ലാലേട്ടൻ

മോഹൻലാലിന്റെയും മലയാള സിനിമയുടെയും തന്നെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി മാറിയിരിക്കുകയാണ് ലൂസിഫർ. 200 കോടി കളക്ഷൻ ലഭിച്ച ചിത്രം ആമസോൺ പ്രൈം റിലീസ് ആയപ്പോഴും മിനിസ്ക്രീൻ റിലീസ് ആയപ്പോളും റെക്കോർഡുകൾ തന്നെയാണ് കുറിച്ചത്. ഇപ്പോൾ ചിത്രത്തിന്റെ വിജയാഘോഷം മോഹൻലാൽ നായകനായ ഇട്ടിമാണിയുടെ ലൊക്കേഷനിൽ ആരാധകരോട് ഒപ്പം ആഘോഷിച്ചിരിക്കുകയാണ് അദ്ദേഹം. മോഹൻലാൽ ഫാൻസ് അസോസിയേഷൻ തൃശ്ശൂർ ജില്ലാകമ്മിറ്റിയുടെ 21ആം വാർഷികവും അദ്ദേഹം ഇട്ടിമാണിയുടെ ലൊക്കേഷനിൽ വച്ച് ആഘോഷിക്കുകയുണ്ടായി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നവാഗതനായ ജിബിയും ജോജുവും ചേർന്ന് സംവിധാനം ചെയ്യുന്ന ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിക്കുന്നത് .ഒരു മുഴുനീള കോമഡി ചിത്രം ആയിട്ടാണ് സിനിമ ഒരുക്കുന്നത്. ചിത്രത്തിൽ തൃശൂർക്കാരനായ ഇട്ടിമാണിയായാണ് മോഹൻലാൽ അഭിനയിക്കുന്നത്. തൂവാനത്തുമ്പികൾ എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ തൃശൂർക്കാരനായ കഥാപാത്രമായി എത്തുന്നത് ഈ ചിത്രത്തിലൂടെയാണ്. അതിനാൽ തന്നെ തൃശ്ശൂരുള്ള മോഹൻലാലിൻറെ ആരാധകരും ഏറെ ആവേശത്തിൽ ആണ്.

Read more topics: lucifer, success celebration,
English summary
lucifer success celebration
topbanner

More News from this section

Subscribe by Email