Tuesday July 16th, 2019 - 1:57:pm
topbanner
topbanner

ലൂസിഫര്‍ 2 വരുന്നു ; മോഹന്‍ലാല്‍ പറഞ്ഞുവരുന്നത് ?

suji
ലൂസിഫര്‍ 2 വരുന്നു ; മോഹന്‍ലാല്‍ പറഞ്ഞുവരുന്നത് ?

വന്‍ വിജയത്തിന് ശേഷം പൃഥ്വി ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരുന്നു. അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ലൂസിഫറിന്റെ രണ്ടാം ഭാഗത്തെ കുറിച്ചുള്ള പ്രഖ്യാപനത്തിനൊരുങ്ങുകയാണ് അണിയറപ്രവര്‍ത്തകര്‍. നാളെ വൈകിട്ട് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപനം നടക്കും. 'എല്‍, ദ് ഫിനാലെ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം നാളെ വൈകിട്ട് ആറുമണിക്കുണ്ടാകുമെന്ന് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അടുത്തിടെ പൃഥ്വിരാജ് നല്‍കിയ ഒരു അഭിമുഖത്തില്‍ ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ച് പറഞ്ഞത് ഏറെ ശ്രദ്ധേയമായിരുന്നു. തിരക്കഥാകൃത്ത് മുരളി ഗോപിയും സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടെയും മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖങ്ങളിലൂടെയും ലൂസിഫര്‍ രണ്ടാം ഭാഗത്തെക്കുറിച്ചുളള ചില സൂചനകള്‍ പരോക്ഷമായി നല്‍കിയിരുന്നു.

അതിനിടെ മുരളി ഗോപി ഒരു കറുത്ത കുതിരയുടെയും വെളുത്ത കുതിരയുടെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ചു കൊണ്ട് കുറിച്ചതും ആരാധകരുടെ ആകര്‍ഷിച്ചു. 'In the same garden, under the same grey sky, graze Black and White. #L'. ഈ കുറിപ്പ് ചിത്രത്തിലെ രണ്ടു നായക കഥാപാത്രങ്ങളെ ഉദ്ദേശിച്ചുള്ളതാണെന്ന് ആരാധകര്‍ ചൂണ്ടിക്കാട്ടി രംഗത്തെത്തിയിട്ടുണ്ട്.

 

Read more topics: lucifer 2, mohanlal
English summary
lucifer 2 mohanlal will announce soon
topbanner

More News from this section

Subscribe by Email