Sunday March 29th, 2020 - 5:04:am
topbanner

'വെറുതെ പ്രേമിച്ചു കളയാന്‍ ഇപ്പൊ സമയമില്ല'; ലവ് ആക്ഷന്‍ ഡ്രാമയിലെ സോങ് ടീസര്‍ പുറത്ത്

JB
'വെറുതെ പ്രേമിച്ചു കളയാന്‍ ഇപ്പൊ സമയമില്ല'; ലവ് ആക്ഷന്‍ ഡ്രാമയിലെ സോങ് ടീസര്‍ പുറത്ത്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിവിന്‍ പോളിയും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ലവ് ആക്ഷന്‍ ഡ്രാമയിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ പുറത്തിറങ്ങി.കുടുക്ക് സോങ് എന്ന പേരില്‍ പുറത്തിറങ്ങിയ ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് മനു മഞ്ജിത്ത് ആണ്. സംഗീതം ഷാന്‍ റഹ്മാന്‍. വിനീത് ശ്രീനിവാസനാണ് ഗാനം ആലപിച്ചിരിക്കുന്നത്.ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ഫണ്‍ടാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സെപ്റ്റംബര്‍ ആറിന് ചിത്രം തിയേറ്ററുകളിലെത്തും.

ഒമ്പതുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലര്‍വാടി ആര്‍ട്സ് ക്ലബ്ബിലെ കൂട്ടുകാര്‍ വീണ്ടുമൊന്നിക്കുന്നു എന്ന പ്രത്യേകത കൂടി ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. നിവിന്‍, ശ്രാവണ്‍, ഹരികൃഷ്ണന്‍, ഭഗത്, അജു എന്നിവരാണ് വീണ്ടുമൊന്നിക്കുന്നത്. ധ്യാനിന്റെ ചേട്ടന്‍ വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടിയായിരുന്നു ഇവരുടെയൊക്കെ ആദ്യ സിനിമ എന്നതു ശ്രദ്ധേയമാണ്.

 

Read more topics: love action drama, song teaser,
English summary
love action drama song teaser
topbanner

More News from this section

Subscribe by Email