Sunday March 29th, 2020 - 5:19:am
topbanner

ലവ് ആക്ഷന്‍ ഡ്രാമ 50 കോടി ക്ലബ്ബില്‍; നന്ദി അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍

suji
ലവ് ആക്ഷന്‍ ഡ്രാമ 50 കോടി ക്ലബ്ബില്‍; നന്ദി അറിയിച്ച് അണിയറ പ്രവര്‍ത്തകര്‍

ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്ത് അജു വര്‍ഗ്ഗീസ് നിര്‍മിച്ച നിവിന്‍ പോളി നയന്‍താര ചിത്രം ലവ് ആക്ഷന്‍ ഡ്രാമ 50 കോടി ക്ലബ്ബില്‍.അണിയറ പ്രവര്‍ത്തകര്‍ തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരിക്കുന്നത്. ഇതിനോടനുബന്ധിച്ച് പുതിയ ടീസറും അണിയറക്കാര്‍ പങ്കുവെച്ചിരുന്നു. ഫണ്‍ടാസ്റ്റിക്‌സ് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യവും അജു വര്‍ഗീസും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയുടെ സാറ്റലൈറ്റ് അവകാശം എഷ്യാനെറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. സിനിമയുടെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് ഹോട്ട് സ്റ്റാറിലൂടെയായിരിക്കും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്രീനിവാസന്‍,രണ്‍ജി പണിക്കര്‍, ജൂഡ് ആന്റണി, ബിജു സോപാനം,ധന്യ ബാലകൃഷ്ണന്‍, സുന്ദര്‍ രാമു തുടങ്ങിയവരാണ് സിനിമയില്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നത്. ജോമോന്‍ ടി ജോണ്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് ഷാന്‍ റഹ്മാനായിരുന്നു സംഗീതമൊരുക്കിയിരുന്നത്. ലവ് ആക്ഷന്‍ ഡ്രാമയിലെ മിക്ക ഗാനങ്ങളും ഹിറ്റ് ചാര്‍ട്ടുകളില്‍ ഇടംനേടിയിരുന്നു.

 

English summary
love action drama in 50 crores club
topbanner

More News from this section

Subscribe by Email