Sunday March 29th, 2020 - 6:18:am
topbanner

'ഇതായിരുന്നു എന്റെ മനസിലെ ഫസ്റ്റ് ലുക്ക്'; ലവ് ആക്ഷന്‍ ഡ്രാമയുടെ പോസ്റ്റര്‍ പുറത്ത്

JB
'ഇതായിരുന്നു എന്റെ മനസിലെ ഫസ്റ്റ് ലുക്ക്'; ലവ് ആക്ഷന്‍ ഡ്രാമയുടെ പോസ്റ്റര്‍ പുറത്ത്

നടനും ഗായകനും സംവിധായകനുമായ വിനീത് ശ്രീനിവാസന്റെ സഹോദരന്‍ ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത് കഴിഞ്ഞയാഴ്ചയായിരുന്നു. നടന്‍ ദിലീപാണ് പോസ്റ്റര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചത്. എന്നാല്‍ ചിത്രത്തിന്റെ നിര്‍മ്മാതാവും നടനുമായ അജു വര്‍ഗീസ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ പുതിയ പോസ്റ്റര്‍ ഏറെ ശ്രദ്ധേയമാകുകയാണ്. 'ഇതായിരുന്നു എന്റെ മനസിലെ ഫസ്റ്റ് ലുക്ക് ! #എന്നെചതിച്ചതാ...' എന്ന തലക്കെട്ടോടെയാണ് അജു ഈ പോസ്റ്റര്‍ പങ്കുവെച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നിവിന്‍ പോളിയും തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍താരയുമാണ് ആദ്യം പുറത്ത് വിട്ട പോസ്റ്ററിലുണ്ടായിരുന്നത് എങ്കില്‍ പുതിയ പോസ്റ്ററില്‍ നിവിനും അജുവുമാണുള്ളത്. ചിത്രത്തില്‍ നിവിന്‍ ദിനേശനായും അജു സാഗറായുമായാണ് എത്തുന്നത്. ഇതിനോടകം ഈ പോസ്റ്ററുള്‍പ്പെടുത്തിക്കൊണ്ട് ട്രോളുകളും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നിവിനും അജുവും മുന്‍പ് ഒരുമിച്ചഭിനയിച്ച 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തില്‍ നിവിന്റെ കഥാപാത്രം സിനിമ തലയ്ക്കു പിടിച്ച യുവാവായാണ് അഭിനയിച്ചത്. സുഹൃത്തായി അജുവുമുണ്ടായിരുന്നു. ചിത്രത്തില്‍ ഒരു സന്ദര്‍ഭത്തില്‍ നിവിന്റെ കഥാപാത്രത്തിന്റെ സിനിമ ഒരു കണ്ടീഷനോടെ താന്‍ നിര്‍മ്മിച്ചോളാമെന്ന് അജുവിന്റെ കഥാപാത്രം പറയുന്നുണ്ട്. ഈ കഥാസന്ദര്‍ഭവുമായി കൂട്ടിയിണക്കിയാണ് 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ പുതിയ പോസ്റ്റര്‍ ട്രോള്‍ ചെയ്യപ്പെടുന്നത്.

നിവിനേയും നയന്‍താരയെയും മുഖ്യ കഥാപാത്രങ്ങളാക്കി ധ്യാന്‍ സംവിധാനം ചെയ്യുന്ന 'ലവ് ആക്ഷന്‍ ഡ്രാമ' ചിത്രീകരണത്തിരക്കിലാണ്. ചിത്രം ഈ വര്‍ഷം സെപ്റ്റംബറോടെ തീയേറ്ററിലെത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ നീക്കം.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് ശേഷം മലര്‍വാടി ആര്‍ട്‌സ്‌ക്ലബ്ബിലെ താരങ്ങളെല്ലാം ഒരുമിക്കുന്ന ചിത്രമെന്ന പ്രത്യേകതയോടു കൂടിയുണ്ട് 'ലവ് ആക്ഷന്‍ ഡ്രാമ'യ്ക്ക്. നിവിന്‍, അജു വര്‍ഗ്ഗീസ്, ഹരികൃഷ്ണന്‍, ഭഗത്, നന്ദന്‍ എന്നിവര്‍ക്കൊപ്പം ശ്രാവണും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉര്‍വശി, ധന്യ ബാലകൃഷ്ണന്‍, ജൂഡ് ആന്റണി ജോസഫ് തുടങ്ങിയവരും സിനിമയില്‍ ശ്രദ്ധേയ വേഷങ്ങളിലുണ്ട്. അജു വര്‍ഗീസും വിശാഖ് സുബ്രഹ്മണ്യനും ചേര്‍ന്നാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

Read more topics: love action drama, film poster,
English summary
love action drama film poster
topbanner

More News from this section

Subscribe by Email