Monday September 16th, 2019 - 5:57:am
topbanner
Breaking News
jeevanam

  കിടിലന്‍ ലുക്കില്‍ നിവിന്‍ പോളി; സോഷ്യല്‍ മീഡിയ കീഴടക്കി ലൗ ആക്ഷന്‍ ഡ്രാമയിലെ പുതിയ പോസ്റ്റര്‍

JB
    കിടിലന്‍ ലുക്കില്‍ നിവിന്‍ പോളി; സോഷ്യല്‍ മീഡിയ കീഴടക്കി  ലൗ ആക്ഷന്‍ ഡ്രാമയിലെ പുതിയ പോസ്റ്റര്‍

 

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ലൗ ആക്ഷന്‍ ഡ്രാമ ഈ ഓണത്തിന് തീയറ്ററുകളില്‍ എത്തുവാന്‍ ഒരുങ്ങുകയാണ്. നിവിന്‍ പോളി നായകനാകുന്ന ഈ ചിത്രത്തിലൂടെ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും മലയാളത്തിലേക്ക് ഒരു തിരിച്ചു വരവ് നടത്തുകയാണ്. മലര്‍വാടി ആര്‍ട്‌സ് ക്ലബിലൂടെ സിനിമ രംഗത്തേക്ക് കടന്ന് വന്ന പലരും ഈ ചിത്രത്തിലൂടെ വീണ്ടുമൊന്നിക്കുന്നു. മലര്‍വാടിയുടെ സാരഥിയും ധ്യാനിന്റെ ജ്യേഷ്ഠനുമായ വിനീത് ശ്രീനിവാസനും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്മണ്യം, അജു വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും സ്റ്റില്ലുകളും സോഷ്യല്‍ മീഡിയയും പ്രേക്ഷകഹൃദയങ്ങളും കവര്‍ന്നിരിക്കുകയാണ്. ചെന്നൈയിലെ തെരുവില്‍ നിവിന്‍ പോളി ഒരു ബുള്ളറ്റില്‍ ഇരിക്കുന്ന ഫോട്ടോയാണ് ഇപ്പോള്‍ കൂടുതല്‍ തരംഗമായിരിക്കുന്നത്. പ്രേമത്തിലെയും മറ്റും ലുക്കില്‍ കിടിലന്‍ താടിയുമായി അഡാര്‍ ലുക്കാണ് നിവിന്‍ പോളിക്ക് ചിത്രത്തില്‍. ഒരു പക്കാ എന്റര്‍ടൈനറിനുള്ള എല്ലാ ചേരുവകളും നിറഞ്ഞ ചിത്രം ഈ ഓണത്തിന് പ്രേക്ഷകര്‍ക്ക് ഒരു വിരുന്ന് ആയിരിക്കുമെന്ന് ഉറപ്പ്.

 

 

 

 

Read more topics: love action drama, film, new still,
English summary
love action drama film new still
topbanner

More News from this section

Subscribe by Email