Tuesday June 2nd, 2020 - 12:29:pm

ദയവുചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച്‌ കുറച്ചുനാള്‍ വീട്ടിലിരിക്കൂ...മറ്റാര്‍ക്കും വേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായാണെന്ന് നടന്‍ വടിവേലു

RA
ദയവുചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച്‌ കുറച്ചുനാള്‍ വീട്ടിലിരിക്കൂ...മറ്റാര്‍ക്കും വേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായാണെന്ന് നടന്‍ വടിവേലു

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടും അത് വകവയ്ക്കാതെ പുറത്തിറങ്ങുന്നവരോട് അനാവശ്യമായി ഇറങ്ങി നടക്കരുതെന്ന് അഭ്യര്‍ത്ഥിച്ച്‌ നടന്‍ വടിവേലു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ദയവുചെയ്ത് ആരും പുറത്തിറങ്ങരുതെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിച്ച്‌ കുറച്ചു നാള്‍ വീട്ടില്‍ തന്നെ ഇരിക്കണമെന്നും നമ്മുടെ മക്കള്‍ക്കും ഭാവിതലമുറയ്ക്ക് വേണ്ടിയെങ്കിലും ഇങ്ങനെ ചെയ്യണമെന്നും ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയില്‍ വിതുമ്ബലോടെ വടിവേലു പറയുന്നു.

'വേദനയോടെയും ദുഃഖത്തോടെയുമാണ് ഇത് പറയുന്നത്. ദയവുചെയ്ത് സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിച്ച്‌ കുറച്ചുനാള്‍ വീട്ടിലിരിക്കൂ. സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പോലീസുകാരുമൊക്കെ നമുക്കായി പ്രവര്‍ത്തിക്കുകയാണ്.'

'മറ്റാര്‍ക്കും വേണ്ടിയല്ല, നമ്മുടെ മക്കള്‍ക്കായി, അടുത്ത തലമുറയ്ക്കായി എല്ലാവരും വീട്ടിലിരിക്കണം. ഇതിനെ കളിതമാശയായി കാണരുത്. വളരെ ഗൗരവമായ വിഷയമാണിത്. ദയവുചെയ്ത് കേള്‍ക്കൂ, ആരും പുറത്തിറങ്ങരുതേ…' വിതുമ്ബി വടിവേലു വീഡിയോയില്‍

English summary
lockdown vadivelu instruction video
topbanner

More News from this section

Subscribe by Email