Thursday August 6th, 2020 - 4:16:pm

'വീട്ടില്‍ സമാധാനാന്തരീക്ഷം' ; ഒപ്പം വിജയകരമാകും എന്ന പ്രതീക്ഷയോടെ പ്രിയദർശൻ

Dil
'വീട്ടില്‍ സമാധാനാന്തരീക്ഷം' ; ഒപ്പം വിജയകരമാകും എന്ന പ്രതീക്ഷയോടെ പ്രിയദർശൻ

കുടുംബ ജീവിതത്തിലെ പ്രശ്നങ്ങള്‍ തന്റെ സിനിമകളെയും ബാധിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇതാദ്യമായാണ് വ്യക്തിപരമായ കാര്യത്തെ കുറിച്ചു പ്രിയന്‍ തുറന്നു സംസാരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'വീട്ടില്‍ സമാധാനമില്ലാതായാല്‍ നമ്മുടെ ക്രിയാത്മതയേയും അതു ബാധിക്കും. മുന്‍കാലത്തെ ചില ചിത്രങ്ങള്‍ പ്രതീക്ഷിച്ചത്രയും മികവോടെ പൂര്‍ത്തീകരിക്കുവാന്‍ കഴിയാത്തതിനു കാരണവും അതാണ്. എന്നാല്‍ ഇപ്പോള്‍ അങ്ങനെയല്ല സാഹചര്യം. അത്തരം പ്രശ്നങ്ങളൊന്നും ഇപ്പോള്‍ കൂടെയില്ല. മനസിന് ശാന്തതയുണ്ട്. പുതിയ ചിത്രം അതുകൊണ്ടു തന്നെ നല്ല രീതിയില്‍ പൂര്‍ത്തീകരിക്കാനാകുമെന്നാണു പ്രതീക്ഷ' പ്രിയദര്‍ശന്‍ പറയുന്നു.

മോഹന്‍ലാല്‍ അന്ധനായി അഭിനയിക്കുന്ന 'ഒപ്പം' എന്ന സിനിമയാണ് പ്രിയദര്‍ശന്‍ ഇപ്പോള്‍ ചെയ്യുന്നത്. അസാധാരണമായ ഒരു ത്രില്ലറായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്. ഒരു കൊലപാതകക്കുറ്റം ആരോപിക്കപ്പെടുന്ന അന്ധകഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ വേഷമിടുന്നത്. ശിക്കാര്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം മോഹന്‍ലാലും സമുദ്രക്കനിയും ഒരുമിക്കുന്ന സിനിമ കൂടിയാണ് ഒപ്പം.

ലിസിയും പ്രിയദര്‍ശനും 2014 ഡിസംബര്‍ ഒന്നാംതീയതിയാണ് നിയമപ്രകാരം വിവാഹമോചനം നേടിയത്. ഇരുവരും പിരിയാനുണ്ടായ കാരണം പല രീതിയിലാണ് മാധ്യമങ്ങളില്‍ പ്രചരിച്ചത്. 'എന്നാല്‍ എന്തുകൊണ്ടാണ് താനും പ്രിയദര്‍ശനും പിരിഞ്ഞതെന്ന് തനിക്കും പ്രിയനും കുട്ടികള്‍ക്കും കോടതിക്കും അറിയാമെന്നും ലിസി പ്രതികരിച്ചിരുന്നു.മോഹന്‍ലാലും എംജി ശ്രീകുമാറും മണിയന്‍പിള്ള രാജുവും അടക്കമുള്ള സുഹൃത്തുക്കള്‍ ഇരുവരെയും ഒന്നിപ്പിക്കാന്‍ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു.

കുഞ്ഞുമായി ഭര്‍ത്താവിന്റെ വീട്ടുമുറ്റത്ത് സമരം നടത്തിയ യുവതിക്ക് നഷ്ടപരിഹാരം നല്‍കി

ശോഭനയേയും, മഞ്ജുയേയുംക്കുറിച്ച് മോഹന്‍ലാലിന്റെ വെളിപ്പെടുത്തല്‍

കണ്ണൂര്‍; ഭര്‍തൃമതിയെ കാണാതായി; 18 കാരനെയും കാണാനില്ലെന്ന് ബന്ധുക്കള്‍

English summary
priyadarshan expect that the film oppam become success
topbanner

More News from this section

Subscribe by Email