Thursday May 28th, 2020 - 4:12:am

ഒടുവില്‍ തട്ടിന്‍പുറത്ത് കയറി ലാല്‍ ജോസ് അത് കണ്ടെടുത്തു

JB
ഒടുവില്‍ തട്ടിന്‍പുറത്ത് കയറി ലാല്‍ ജോസ് അത് കണ്ടെടുത്തു

കുഞ്ചാക്കോ ബോബനെ നായകനാക്കി തട്ടിന്‍പുറത്ത് അച്യുതന്‍ സംവിധാനം ചെയ്തത് ലാല്‍ ജോസ് ആയിരുന്നു. മലയാള സിനിമയില്‍ ഒരു തട്ടിന്‍പുറത്ത് നിന്നുമുള്ള കാഴ്ചകള്‍ കോര്‍ത്തിണക്കി രസകരമായി അവതരിപ്പിച്ച ചിത്രമായിരുന്നു കഴിഞ്ഞ ഡിസംബറില്‍ പുറത്തിറങ്ങിയ തട്ടിന്‍പുറത്ത് അച്യുതന്‍. എന്നാല്‍ സംവിധായകന്റെ വീട്ടിലെ തട്ടിന്‍പുറത്ത് എന്ത് കാഴ്ചയാവും ഉണ്ടാവുക എന്നാലോചിച്ചിട്ടുണ്ടോ? ആ കാഴ്ച പ്രേക്ഷകരുമായി പങ്കു വയ്ക്കുകയാണ് ലാല്‍ ജോസ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംവിധായകന്റെ വീടിന്റെ തട്ടുമ്പുറത്തെ കാഴ്ചയാണിത്. തന്റെ മുഖം കവറില്‍ അടിച്ചു വന്ന സിനിമാ മാസികയും ഒരു കെട്ട് പുസ്തകങ്ങളും പഴയ പുസ്തകങ്ങള്‍ക്കൊപ്പം തട്ടിന്‍പുറത്ത് കെട്ടി വച്ചിരിക്കുന്ന ചിത്രമാണ് ഇത്. പൊടിതട്ടിയപ്പോള്‍ കിട്ടിയ കെട്ട് ഉടന്‍ തന്നെ ലാല്‍ ജോസ് ഇന്‍സ്‌റാഗ്രാമിലാക്കി.

ഇനി ബിജു മേനോന്‍ നായകനാവുന്ന നാല്പത്തിയൊന്നാണ് ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം. കണ്ണൂരിലെ സാമൂഹിക-രാഷ്ട്രീയ പശ്ചാത്തലങ്ങളില്‍ ഒരുങ്ങുന്ന ചിത്രം ഒരു ദൈവ വിശ്വാസിക്കും നിരീശ്വരവാദിക്കും ഇടയില്‍ നടക്കുന്ന സംഭവ വികാസങ്ങളെ ചുറ്റിപ്പറ്റിയാണ്.

Read more topics: lal jose, old memory pic,
English summary
lal jose old memory pic
topbanner

More News from this section

Subscribe by Email