Wednesday April 8th, 2020 - 1:20:am
topbanner

നടിക്കെതിരായ ആക്രമണക്കേസില്‍ വിചാരണയ്ക്ക് ഹാജരായില്ല; കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

JB
നടിക്കെതിരായ ആക്രമണക്കേസില്‍ വിചാരണയ്ക്ക് ഹാജരായില്ല; കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ്

കൊച്ചി: നടന്‍ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിവിചാരണയ്ക്ക് ഹാജരാകാത്തതിനെ തുടര്‍ന്നാണ് വാറന്റ്. വെള്ളിയാഴ്ച സാക്ഷി വിസ്താരത്തിന് ഹാജരാകാന്‍ കുഞ്ചാക്കോ ബോബന് സമന്‍സ് നല്‍കിയിരുന്നു. എന്നാല്‍ സമന്‍സ് കൈപ്പറ്റുകയോ അവധി അപേക്ഷ നല്‍കുകയോ ചെയ്തില്ല. ഇതിനെ തുടര്‍ന്നാണ് അഡീഷണല്‍ സെഷന്‍സ് ജഡ്ജ് ഹണി എം.വര്‍ഗീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്റ്റേഷന്‍ ജാമ്യം നല്‍കാവുന്ന വാറന്റാണ് നല്‍കിയിരിക്കുന്നത്. അടുത്ത മാസം 4 ന് കുഞ്ചാക്കോ ബോബന്‍ ഹാജരാകാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയില്‍ ആക്രമിക്കപ്പെട്ട നടിയെയും അഭിനയിപ്പിക്കുവാന്‍ ആദ്യം തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് അവരെ ഒഴിവാക്കി. നടിയെ ഒഴിവാക്കണമെന്ന് ദിലീപ് തന്നോട് ആവശ്യപ്പെട്ടിരുന്നതായി കുഞ്ചാക്കോ ബോബന്‍ നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു.

 

Read more topics: kunjacko boban, arrest warent,
English summary
kunjacko boban against arrest warent
topbanner

More News from this section

Subscribe by Email