Thursday September 24th, 2020 - 1:09:am

'ഇതിനെയാണ് കര്‍മഫലം എന്ന് പറയുന്നത്'; ഹൈദരാബാദില്‍ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതിനെ സ്വാഗതം ചെയ്ത് കുഞ്ചാക്കോ ബോബന്‍

NewsDesk
'ഇതിനെയാണ് കര്‍മഫലം എന്ന് പറയുന്നത്';  ഹൈദരാബാദില്‍ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതിനെ സ്വാഗതം ചെയ്ത് കുഞ്ചാക്കോ ബോബന്‍

കൊച്ചി: ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കൊന്നതിനെ സ്വാഗതം ചെയ്ത് കുഞ്ചാക്കോ ബോബന്‍. ഇതിനെയാണ് കര്‍മഫലം എന്ന് പറയുന്നത്. ഡ്യൂട്ടി എന്നാല്‍ ഇതിനപ്പുറം ഒന്നുമല്ല എന്നാണ് താരം തന്റെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളില്‍ പോസ്റ്റ് ചെയ്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഞാനൊരു സാധാരണക്കാരനാണ്. എനിക്കിങ്ങനെയേ പ്രതികരിക്കാനാവൂ. മനുഷ്യാവകാശ ലംഘനമെന്നും പ്രതികള്‍ക്ക് നീതി നിഷേധിക്കപ്പെട്ടു എന്നും പറയുന്നവരുണ്ടാവാം. ഈ വാര്‍ത്ത കേട്ടപ്പോള്‍ എന്റെ മനസിലേക്ക് ആദ്യമെത്തിയ ചിന്തയാണ് ഞാന്‍ കുറിച്ചത്', താരം വിശദീകരിച്ചു.

രാജ്യത്തെ നടുക്കിയ സംഭവം നടന്നത് കഴിഞ്ഞ ആഴ്ച്ചയാണ്. 26കാരിയായ യുവ വെറ്റിനറി ഡോക്ടറെ ലോറി തൊഴിലാളികളായ 4 പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് തീ കൊളുത്തി കൊന്നത്. ലോറി ഡ്രൈവറായ മുഹമ്മദ് ആരിഫ്, ജോളു നവീന്‍ (ക്ലീനര്‍), ചെന്ന കേശവുലു (ക്ലീനര്‍), ജോളു ശിവ (ഡ്രൈവര്‍) എന്നിവര്‍ ചേര്‍ന്നാണ് യുവതിയെ ആക്രമിച്ചത്. ബെംഗളൂരു ഹൈദരാബാദ് ദേശീയപാതയ്ക്ക് സമീപം രംഗറെഡ്ഡി ജില്ലയില്‍ ഷംഷാബാദിലുള്ള ടോള്‍ബൂത്തിന് സമീപമാണ് സംഭവം നടന്നത്.

ഇന്ന് വെളുപ്പിനെ 3.30 ന് പ്രതികളെ തെളിവെടുപ്പിനായി ഷംഷാബാദിലെ ടോള്‍ബൂത്തില്‍ കൊണ്ടു വന്നിരുന്നു. തെളിവെടുപ്പിനിടെ അവര്‍ രക്ഷപെടാന്‍ ശ്രമിച്ചു എന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ പോലീസിന് വെടിവെക്കേണ്ടി വന്നു എന്നുമാണ് പോലീസ് വാര്‍ത്താക്കുറിപ്പില്‍ മാധ്യമങ്ങളെ അറിയിച്ചത്.

English summary
kunchacko boban welcome Hyderabad encounter
topbanner

More News from this section

Subscribe by Email