Wednesday April 1st, 2020 - 2:50:pm
topbanner

'കോഴിപ്പോരു'മായി വീണ നന്ദകുമാര്‍ വീണ്ടും എത്തുന്നു; ആദ്യ ഗാനം എത്തി

JB
'കോഴിപ്പോരു'മായി വീണ നന്ദകുമാര്‍ വീണ്ടും എത്തുന്നു; ആദ്യ ഗാനം എത്തി

'കെട്ട്യോളാണ് എന്റെ മാലാഖയിലൂടെ' സ്ലീവാച്ചന്റെ ഭാര്യ റിന്‍സി മലയാളി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ കഥാപാത്രമാണ്. ആ കഥാപാത്രത്തിലൂടെ ശ്രദ്ധേയയായ വീണ നന്ദകുമാര്‍ അഭിനയിക്കുന്ന പുതിയ ചിത്രത്തിലെ ഗാനം പുറത്തിറങ്ങി.കോഴിപ്പോര് സിനിമയിലെ ആദ്യ വീഡിയോ ഗാനം നിവിന്‍ പോളി റിലീസ് ചെയ്തു. കൊച്ചി നഗരത്തിനടുത്തുള്ള കിടങ്ങൂര്‍ എന്ന ഗ്രാമത്തിലെ ഗാഗുല്‍ത്താ ലെയ്‌നിലെ താമസക്കാരായ അയല്‍വാസികളായ മേരിയുടെയും ബീനയുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്‌നേഹ ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ് കോഴിപ്പോര്.ജിനോയ് ജിബിത് സംവിധാനം ചെയ്യുന്ന സിനിമ നിര്‍മ്മിക്കുന്നത് വി.ജി. ജയകുമാര്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗളി വത്സന്‍, ജോളി ചിറയത്ത് എന്നിവരാണ് പ്രധാന വേഷത്തില്‍. ഇവരോടൊപ്പം വീണ നന്ദകുമാര്‍, ഇന്ദ്രന്‍സ്, നവജിത് നാരായണന്‍ , സോഹന്‍ സീനുലാല്‍, അഞ്ജലി നായര്‍, ജിനോയ് ജനാര്‍ദ്ദനന്‍, പ്രവീണ്‍ ടി.ജെ., അസീസ് നെടുമങ്ങാട്, ജിബിറ്റ് ജോര്‍ജ്, സരിന്‍, ശങ്കര്‍ ഇന്ദുചൂഡന്‍, ഷൈനി സാറ, മേരി എരമല്ലൂര്‍, ഗീതി, നന്ദിനി ശ്രീ, സമീക്ഷ നായര്‍, ഹര്‍ഷിത് സന്തോഷ് തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളാവുന്നു.

 

English summary
kozhipporu film viedo song released
no relative items
topbanner

More News from this section

Subscribe by Email