Monday October 21st, 2019 - 3:32:am
topbanner

കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ; അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ വേഷമിടും

suji
കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു ; അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍ വേഷമിടും

കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര സിനിമയാകുന്നു. ജനശ്രദ്ധ പിടിച്ചു പറ്റിയ അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാലാണ് എത്തുന്നത്. സിനിമയുടെ തിരക്കഥ, സംവിധാനം തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നേരത്തെ മോഹന്‍ലാലിനെ നായകനാക്കി നിര്‍മ്മിക്കാനുള്ള കുറ്റാന്വേഷണ സിനിമയുടെ കഥ തയ്യാറാക്കിയിരുന്നു. ഇതിന് പകരമായാണ് കൂടത്തായി കൊലപാതക പരമ്പര സിനിമയാക്കുന്നതെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ അറിയിച്ചിരിക്കുന്നത്. ആദ്യം തയ്യാറാക്കിയ കഥയുടെ ഭാഗങ്ങളും ചിത്രത്തില്‍ ഉള്‍പ്പെടുത്തും. സിനിമയുടെ ചിത്രീകരണം ഫെബ്രുവരിയില്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

കോഴിക്കോട്ടെ കൂടത്തായിലാണ് കേരളത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. 2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ കൊല്ലപ്പെടുന്നതാണ് കേസ്. വര്‍ഷങ്ങളുടെ ഇടവേളകളിലാണ് മരണം.ആറ് വര്‍ഷം മുമ്പ് മരിച്ച റോയിയുടെ മൃതദേഹം ബന്ധുക്കള്‍ പറഞ്ഞതനുസരിച്ച് പോസ്റ്റ്‌മോര്‍ട്ടം നടത്തിയപ്പോള്‍ വിഷം ഉള്ളില്‍ച്ചെന്നതായി കണ്ടെത്തിയിരുന്നു. ടോം തോമസിന്റെ സ്വത്ത് മകന്റെ ഭാര്യയായ ജോളി വ്യാജ ഒസ്യത്തുപയോഗിച്ച് തട്ടിയെടുക്കാന്‍ ശ്രമിച്ചതോടെയാണ് ഇളയമകന്‍ റോജോ പരാതി നല്‍കുന്നത്. പരാതിക്കാരനെ കേസില്‍ നിന്ന് പിന്തിരിപ്പിക്കാനും ജോളി ശ്രമിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകങ്ങളിലെ ജോളിയുടെ പങ്ക് പോലീസ് കണ്ടെത്തുന്നത്. ഉടന്‍ തന്നെ ജോളിയെ പോലീസ് അറസ്റ്റ് ചെയ്തു.

നിലവില്‍ കേസന്വേഷണം തുടരുകയാണ്.

Read more topics: koodatai case, film, mohanlal
English summary
koodatai case mohanlal will act as police officer
topbanner

More News from this section

Subscribe by Email