Sunday April 5th, 2020 - 8:27:am
topbanner

25 വര്‍ഷത്തിന് ശേഷവും ഒന്നും മാറിയിട്ടില്ല ; ഞാന്‍ ഇപ്പോഴും അതുപോലെ നിങ്ങളെ സ്‌നേഹിക്കുന്നു ; സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഖുശ്ബു

suji
25 വര്‍ഷത്തിന് ശേഷവും ഒന്നും മാറിയിട്ടില്ല ; ഞാന്‍ ഇപ്പോഴും അതുപോലെ നിങ്ങളെ സ്‌നേഹിക്കുന്നു ; സുന്ദറിനൊപ്പമുള്ള ചിത്രം പങ്കുവച്ച് ഖുശ്ബു

തമിഴിലെ പ്രിയ താരദമ്പതികളാണ് താരനായിക ഖുശ്ബുവും ഭര്‍ത്താവും നടനും സംവിധായകനുമായ സുന്ദര്‍ സിയും. ഇപ്പോള്‍ സിനിമയില്‍ സജീവമല്ലെങ്കിലും രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ ഖുശ്ബു സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയ സാന്നിധ്യമാണ്. തന്റെ കുടുംബത്തോടൊപ്പമുള്ള ചിത്രങ്ങളെല്ലാം അവര്‍ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. സുന്ദറിനൊപ്പമുള്ള ഒരു പഴയകാല ചിത്രം പങ്കുവെച്ച് ഖുശ്ബു കുറിച്ച വാക്കുകള്‍ ശ്രദ്ധ നേടിയിരിക്കുകയാണ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഇരുപത്തിയഞ്ച് വര്‍ഷം മുന്‍പ് ഈ ദിവസമാണ് നിങ്ങള്‍ എന്നോട് വിവാഹാഭ്യര്‍ഥന നടത്തിയത്. നമ്മുടെ കുഞ്ഞുങ്ങള്‍ ആരെപ്പോലെ ആയിരിക്കണം എന്നറിയാന്‍ ആഗ്രഹമുണ്ടെന്ന് പറഞ്ഞു. ഇന്ന് 25 വര്‍ഷങ്ങള്‍ക്കു ശേഷവും ഒന്നും മാറിയിട്ടില്ല. ഞാന്‍ ഇപ്പോഴും അതുപോലെ നിങ്ങളെ സ്‌നേഹിക്കുന്നു.'

'ഇന്നും നിങ്ങള്‍ എന്റെ കണ്ണുകളിലേക്ക് നോക്കുമ്പോള്‍ എനിക്ക് നാണം തോന്നാറുണ്ട്. ഇന്നും നിങ്ങള്‍ എന്നെ നോക്കി പുഞ്ചിരിക്കുമ്പോള്‍ ഞാന്‍ ദുര്‍ബലയാകാറുണ്ട്.. സുന്ദര്‍, എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും മികച്ച കാര്യം നിങ്ങളാണ്. നിങ്ങളെ വിവാഹം കഴിക്കാന്‍ ആവശ്യപ്പെട്ടതിന് നന്ദി. ലവ് യു ഡാ,' ഖുശ്ബു കുറിച്ചു.

 

Read more topics: khusboo, pic, love, husband
English summary
khusboo share pic with sunder
topbanner

More News from this section

Subscribe by Email