Wednesday November 20th, 2019 - 7:45:pm
topbanner

ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ സൗബിന്റെ നായികയായി കെന്‍ഡി സിര്‍ദോ

jb
ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ സൗബിന്റെ നായികയായി കെന്‍ഡി സിര്‍ദോ

സൗബിന്‍ ഷാഹിര്‍ നായകനാവുന്ന ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ല്‍ നായിക ആയി അരുണാചല്‍ സ്വദേശി കെന്‍ഡി സിര്‍ദോ. മൂണ്‍ഷോട്ട് എന്റെര്‍റ്റൈന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിള നിര്‍മിച്ചു നവാഗതനായ രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് അരുണാചല്‍ സ്വദേശിയായ കെന്‍ഡി മലയാളത്തിലേക്കെത്തുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹൈദരാബാദില്‍ തീയറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദം ചെയ്യുന്ന കെന്‍ഡിയുടെ ആദ്യ സിനിമ കൂടിയാണ് ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25. മലയാളികളുടെ പ്രിയ നായിക മഞ്ജു വാര്യരോടൊപ്പം റിമ കല്ലിങ്കല്‍, നമിത പ്രമോദ്, അപര്‍ണ ബാലമുരളി, ഐശ്വര്യ ലക്ഷ്മി എന്നീ നായികമാര്‍ കൂടി ചേര്‍ന്നാണ് പുതിയ നായികയെ മലയാളികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.

സൗബിന്‍ ഷാഹിറും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തില്‍ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ എന്ന പേരില്‍ എത്തുന്ന ഹ്യൂമനോയിടാണ് മറ്റൊരു ആകര്‍ഷണം. ബോളിവുഡ് സിനിമയില്‍ സജീവമായിരുന്ന രതീഷിന്റെ മലയാളത്തിലെ ആദ്യത്തെ സിനിമയാണ് ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25.

പ്രശസ്തനായ ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്ന കുഞ്ഞപ്പന്‍ വേര്‍ഷന്‍ 5.25ന്റെ എഡിറ്റിംഗ് സൈജു ശ്രീധരനും സംഗീതം ബിജി ബാലുമാണ്. ബി.കെ. ഹരിനാരായണനും എ.സി. ശ്രീഹരിയും ആണ് ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്.

കെന്റി സിര്‍ദോ, സൈജു കുറുപ്, മാല പാര്‍വതി, മേഘ മാത്യു എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്റെ ഭാഗമായുണ്ട്. ജയദേവന്‍ ചക്കടാത് സൗണ്ട് ഡിസൈനും ജ്യോതിഷ് ശങ്കര്‍ പ്രൊഡക്ഷന്‍ പ്രൊഡക്ഷന്‍ ഡിസൈനറുമായ ചിത്രം ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷനിലാണ്.

Read more topics: kendi sildo, in andoid kunjappan,
English summary
kendi sildo in andoid kunjappan
topbanner

More News from this section

Subscribe by Email