Monday March 30th, 2020 - 6:49:pm
topbanner

മുട്ടുകാല് കേറ്റി സുരേഷ് ഗോപി; കാവലിലെ പുതിയ ചിത്രം വൈറല്‍

JB
മുട്ടുകാല് കേറ്റി സുരേഷ് ഗോപി; കാവലിലെ പുതിയ ചിത്രം വൈറല്‍

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നീണ്ട ഇടവേളയ്ക്കുശേഷം ആക്ഷന്‍ ഹീറോ ഗെറ്റപ്പില്‍ സുരേഷ് ഗോപി. യൂണിഫോമിലുള്ള പൊലീസ് ഉദ്യോഗസ്ഥന്റെ നെഞ്ചിലേക്ക് സുരേഷ് ഗോപിയുടെ കഥാപാത്രം കാല്‍മുട്ട് ഉയര്‍ത്തി ഭിത്തിയോട് ചേര്‍ത്തുനിര്‍ത്തിയുള്ള ചിത്രമാണ് പുറത്തുവന്നത്. ലൂസിഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രവും സമാനമായ രീതിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ നേരിടുന്നത് സംബന്ധിച്ച പരാമര്‍ശം ഫേസ്ബുക്ക് പോസ്റ്റില്‍ ചര്‍ച്ചയാകുന്നുണ്ട്. നിരവധി കമന്റുകളാണ് ഇത്തരത്തില്‍ വരുന്നത്. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ എന്ന ചിത്രത്തിലെ ഒരു ലൊക്കേഷന്‍ സ്റ്റില്‍ ആണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. സുരേഷ് ഗോപിയുടെ ഫേസ്ബുക്ക് പോസ്റ്റിന് ചുവടെ ചിത്രത്തെക്കുറിച്ച് അന്വേഷിച്ചുകൊണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്. കാലെടുത്തു കഴിഞ്ഞ ശേഷമുള്ള ഡയലോഗ് കേള്‍ക്കാന്‍ കൊതിയാകുന്നുവെന്ന ഒരു ആരാധകന്റെ കമന്റിന് സുരേഷ് ഗോപി മറുപടിയും നല്‍കി. വെയ്റ്റ് എന്നാണ് താരം മറുപടി നല്‍കിയത്.

 

Read more topics: kaval film, new pic viral,
English summary
kaval film new pic viral
topbanner

More News from this section

Subscribe by Email