Monday October 21st, 2019 - 3:05:am
topbanner

39-ാം പിറന്നാളിന്റെ നിറവില്‍ കരീന കപൂര്‍; ആഘോഷമാക്കി പട്ടൗഡി പാലസ്

JB
39-ാം പിറന്നാളിന്റെ നിറവില്‍  കരീന കപൂര്‍; ആഘോഷമാക്കി പട്ടൗഡി പാലസ്

കരീന കപൂറിന് ഇന്ന് പിറന്നാള്‍. കരീനയുടെ 39-ാം പിറന്നാള്‍ ഗംഭീരമായി പട്ടൗഡി പാലസില്‍ ആഘോഷിച്ചു. കരീനയുടെ സഹോദരി കരിഷ്മ കപൂര്‍ ആഘോഷത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. കരീന ബെര്‍ത്ത്‌ഡേ കേക്ക് മുറിക്കുന്നതിന്റെ വീഡിയോയാണ് കരിഷ്മ ഷെയര്‍ ചെയ്തത്. പിറന്നാള്‍ ആഘോഷങ്ങളില്‍ തൂവെളള നിറമുളള വസ്ത്രമാണ് കരീന തിരഞ്ഞെടുത്തത്. കരീനയുടെ ഭര്‍ത്താവ് സെയ്ഫ് അലി ഖാനും ഇതേ നിറമുളള വസ്ത്രമാണ് ധരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പിറന്നാള്‍ ആഘോഷങ്ങളില്‍നിന്നുളള ഏതാനും ചിത്രങ്ങള്‍ കൂടി പുറത്തുവന്നിട്ടുണ്ട്. കരീനയും സെയ്ഫും പരസ്പരം ചുംബിക്കുന്ന ചിത്രവും മകന്‍ തൈമൂറിനൊപ്പമുളള ചിത്രവും ഇക്കൂട്ടത്തിലുണ്ട്.

സെയ്ഫിന്റെ കുടുംബത്തിന്റെ പൈതൃകസ്വത്താണ് പട്ടൗഡി പാലസ്. 800 കോടി രൂപയാണ് വസ്തുവകകളുടെ ഏകദേശ മൂല്യം. ഹരിയാനയിലെ 'ഇബ്രാഹിം കോതി' എസ്റ്റേറ്റിലാണ് പട്ടൗഡി പാലസ് സ്ഥിതി ചെയ്യുന്നത്. ഏഴ് ബെഡ്റൂമുകള്‍, ഏഴ് ഡ്രസിങ് റൂം, ഏഴ് ബില്യാര്‍ഡ്സ് റൂമുകള്‍, ഡ്രോയിങ് റൂം, ഡൈനിങ് റൂം തുടങ്ങി നൂറ്റിയമ്പതോളം മുറികളാണ് പാലസിലുളളത്.

'വീരേ ദി വെഡ്ഡിങ്' സിനിമയിലാണ് കരീന അവസാനമായി അഭിനയിച്ചത്. അക്ഷയ് കുമാര്‍ നായകനാവുന്ന 'ഗുഡ് ന്യൂസ്' സിനിമയിലാണ് കരീന അടുത്തതായി അഭിനയിക്കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന 'തക്ത്' സിനിമയില്‍ ഇര്‍ഫാന്‍ ഖാനൊപ്പവും കരീന അഭിനയിക്കും. ആമിര്‍ ഖാന്റെ 'ലാല്‍ സിങ് ഛദ്ദ' സിനിമയിലും കരീന അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 'ഡാന്‍സ് ഇന്ത്യ ഡാന്‍സ്' ടിവി റിയാലിറ്റി ഷോയിലെ വിധികര്‍ത്താക്കളില്‍ ഒരാളാണ് കരീന.

 

Read more topics: karishma kappor, birthday,
English summary
karishma kappor birthday
topbanner

More News from this section

Subscribe by Email