Tuesday October 15th, 2019 - 7:01:am
topbanner

ജയലളിതയാകാന്‍ കഷ്ടപ്പെട്ട് കങ്കണ; പ്രോസ്തെറ്റിക് മേക്ക്അപ് ചിത്രങ്ങള്‍ പുറത്ത്

JB
ജയലളിതയാകാന്‍ കഷ്ടപ്പെട്ട് കങ്കണ; പ്രോസ്തെറ്റിക് മേക്ക്അപ് ചിത്രങ്ങള്‍ പുറത്ത്

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന 'തലൈവി'യില്‍ നായികയായെത്തുന്നത് ബോളിവുഡ് താരം കങ്കണ റണാവത് ആണ്. ഇപ്പോള്‍ നായികയാകാനുള്ള മുന്നൊരുക്കങ്ങളിലാണ് താരം. തലൈവിയായി രൂപമാറ്റം നടത്താനായി പ്രോസ്തെറ്റിക് മേക്കപ്പിനെയാണ് താരം ആശ്രയിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുമുണ്ട്.

ലോസ് ആഞ്ചല്‍സിലെ ജേസണ്‍ കോളിന്‍സ് സ്റ്റുഡിയോയിലാണ് കങ്കണയുടെ ഒരുക്കങ്ങള്‍ നടക്കുന്നത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ദി മമ്മി, പ്ലാനറ്റ് ഓഫ് എയ്പ്സ്, ദി വൂള്‍ഫ് മാന്‍, ദി ടെര്‍മിനേറ്റര്‍, ജുറാസിക് പാര്‍ക്ക്, മെന്‍ ഇന്‍ ബ്ലാക്ക് തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളില്‍ കണ്ടു പരിചയിച്ച, മുഖവും രൂപവും അടിമുടി മാറ്റുന്ന രീതിയാണ് പ്രോസ്തെറ്റിക് മേക്കപ്പ്.

എഎല്‍ വിജയാണ് തലൈവി സംവിധാനം ചെയ്യുന്നത്. തമിഴിലും ഹിന്ദിയിലുമായി ഒരേസമയം ചിത്രം പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിബ്രി മീഡിയയുടെ ബാനറില്‍ വിഷ്ണു വരദനാണ് നിര്‍മാണം. ജി വി പ്രകാശ് കുമാര്‍ സംഗീതം പകരുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നീരവ് ഷായാണ്. എഡിറ്റിംഗ് ആന്റണിയും ആക്ഷന്‍ ഡയറക്ടര്‍ സില്‍വയുമാണ്..

Read more topics: kankana, make up transition
English summary
kankana make up transition
topbanner

More News from this section

Subscribe by Email