Friday May 29th, 2020 - 7:15:am

നടന്‍ കമല്‍ഹാസന്‍ വീട്ടില്‍ ക്വാറന്റൈനിലോ?; ഒടുവില്‍ സത്യം വെളിപ്പെടുത്തി താരം

JB
 നടന്‍ കമല്‍ഹാസന്‍ വീട്ടില്‍ ക്വാറന്റൈനിലോ?; ഒടുവില്‍ സത്യം വെളിപ്പെടുത്തി താരം

നടനും രാഷ്ട്രീയ നേതാവുമായ കമല്‍ഹാസന്‍ കൊറോണ രോഗലക്ഷണങ്ങളെ തുടര്‍ന്ന് വീട്ടിനുള്ളില്‍ ക്വാറന്റൈനില്‍ കഴിയുകയാണ് എന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. നഗരസഭാ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തിന്റെ ആല്‍വാര്‍പേട്ടയിലെ വീട്ടിന് പുറത്ത് ഹോം ക്വാറന്റൈന്‍ സ്റ്റിക്കര്‍ പതിച്ചതിനെ തുടര്‍ന്നായിരുന്നു സോഷ്യല്‍ മീഡയയില്‍ പ്രചാരണം ശക്തമായത്.ക്വാറന്റൈന്‍ സ്റ്റിക്കറിന്റെ ചിത്രവും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ വിശദീകരണവുമായി കമല്‍ഹാസന്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. നിലവില്‍ താന്‍ മറ്റൊരു വീട്ടിലാണ് കഴിയുന്നതെന്നും മുന്‍കരുതല്‍ നടപടി എന്ന നിലയില്‍ ഏകാന്തവാസത്തിലാണെന്നുമാണ് കമല്‍ഹാസന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഹോം ക്വാറന്റൈന്‍ നോട്ടീസ് പതിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ ഇത് നീക്കം ചെയ്തു. അബദ്ധത്തില്‍ നോട്ടീസ് പതിക്കുകയായിരുന്നു എന്നാണ് വിശദീകരണം. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാരിന്റെ അറിവോടെയാണെന്നായിരുന്നുമക്കള്‍ നീതി മയ്യം വക്താവ് ആരോപിച്ചത്.

കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളില്‍ നിന്ന് മടങ്ങിയെത്തുന്നവരുടെ വീടുകള്‍ക്ക് പുറത്ത് കോര്‍പറേഷന്‍ സ്റ്റിക്കര്‍ പതിച്ചുവരികയാണ്. 'കമല്‍ ഹാസന്‍ ജനുവരി മുതല്‍ ഇന്ത്യയില്‍ തന്നെയാണ്. വിദേശയാത്രയൊന്നും നടത്തിയിട്ടില്ല. കോര്‍പറേഷന്‍ സ്റ്റിക്കര്‍ പതിച്ച കെട്ടിടം മക്കള്‍ നീതി മയ്യം പാര്‍ട്ടി ഓഫീസാണ്. അവിടെ സുരക്ഷാ ജീവനക്കാരുണ്ട്. അവരോട് പോലും ചോദിക്കാതെയാണ് അധികൃതര്‍ രാത്രിയെത്തി ഹോം ക്വാറന്റൈന്‍ നോട്ടീസ് പതിപ്പിച്ചത്'- വക്താവായ മുരളി അപ്പാസിനെ ഉദ്ധരിച്ച് ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

'കമല്‍ഹാസന്റെ മുന്‍ പങ്കാളി ഗൗതമി ദുബായില്‍ നിന്ന് അടുത്തിടെയാണ് മടങ്ങിയെത്തിയതാണ്. അവരുടെ പാസ്‌പോര്‍ട്ടിലെ വിലാസത്തിലുള്ള വീടാണത്. അതുകൊണ്ടാണ് അവിടെ ഞങ്ങളുടെ സ്റ്റാഫ് നോട്ടീസ് പതിപ്പിച്ചത്.''- ഗ്രേറ്റര്‍ ചെന്നൈ കോര്‍പറേഷന്‍ കമ്മീഷണര്‍ ജി പ്രകാശിനെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വീട് താല്‍ക്കാലിക ആശുപത്രിയാക്കാന്‍ വിട്ടുനല്‍കാമെന്ന് നേരത്തെ കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തിരുന്നു.

 

Read more topics: covid 19, kamalhassan, courenteen,
English summary
kamalhassan react on covid 19 courenteen
topbanner

More News from this section

Subscribe by Email