Saturday April 4th, 2020 - 5:27:am
topbanner

ഇന്ത്യന്‍ 2 സെറ്റില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായം നല്‍കാനൊരുങ്ങി കമല്‍ഹാസന്‍

JB
ഇന്ത്യന്‍ 2 സെറ്റില്‍ ജീവന്‍ പൊലിഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായം നല്‍കാനൊരുങ്ങി കമല്‍ഹാസന്‍

ഇന്ത്യന്‍ 2 ന്റെ സെറ്റില്‍ നടന്ന അപകടത്തില്‍ മരിച്ച മൂന്നു പേരുടെ കുടുംബത്തിനും ഒരു കോടി രൂപ സഹായവുമായി ചിത്രത്തിലെ നായകന്‍ കമല്‍ ഹാസന്‍. ഇതേപ്പറ്റി സിനിമ നിരീക്ഷകന്‍ ശ്രീധര്‍ പിള്ളയാണ് ട്വീറ്റ് ചെയ്തത്.കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു അപകടം. സെറ്റിലെ 150 അടി ഉയരമുള്ള ക്രെയിനില്‍ സ്ഥാപിച്ചിരുന്ന ലൈറ്റുകള്‍ താഴേക്ക് പതിക്കുകയായിരുന്നു.സംവിധാന സഹായികളായ മധു(29), കൃഷ്ണ(34), നൃത്ത സഹ സംവിധായകന്‍ ചന്ദ്രന്‍(60) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൂനമല്ലി നസറത്ത് പേട്ടയിലെ ഇവിപി ഫിലിം സിറ്റിയില്‍ ആണ് അപകടം. ഒരു ഗാനരംഗം ചിത്രീകരിക്കുന്നതിനായുള്ള സെറ്റിന്റെ ജോലികള്‍ പുരോഗമിക്കുന്നതിനിടെ ക്രെയിനില്‍ കെട്ടിയിരുന്ന ലൈറ്റുകള്‍ ചരിഞ്ഞു വീഴുകയായിരുന്നു. ക്രെയിനിന്റെ അടിയില്‍പെട്ട മൂന്നു പേരും തല്‍ക്ഷണം മരിച്ചു. അപകടസമയത്ത് കമല്‍ഹാസനും സെറ്റിലുണ്ടായിരുന്നു.

 

English summary
kamal hassan one cror for indian 2 film shooting victims
topbanner

More News from this section

Subscribe by Email