Thursday June 4th, 2020 - 9:25:am

ശോഭനയെ ചില സമയങ്ങളില്‍ സ്വന്തം അമ്മയെ പോലെ തോന്നിയിട്ടുണ്ടെന്ന് നടി കല്യാണി പ്രിയദര്‍ശന്‍

suji
ശോഭനയെ ചില സമയങ്ങളില്‍ സ്വന്തം അമ്മയെ പോലെ തോന്നിയിട്ടുണ്ടെന്ന് നടി കല്യാണി പ്രിയദര്‍ശന്‍

ശോഭനയെ ചില സമയങ്ങളില്‍ സ്വന്തം അമ്മയെ പോലെ തോന്നിയിട്ടുണ്ടെന്ന് നടി കല്യാണി പ്രിയദര്‍ശന്‍. 'വരനെ ആവശ്യമുണ്ട്' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ ഒരമ്മ ചേര്‍ത്തുനിര്‍ത്തുന്ന പോലെയാണ് ശോഭന തന്നെ ചേര്‍ത്തുപിടിച്ചതെന്ന് കല്യാണി ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'ഒരു ദിവസം ഞാന്‍ വീട്ടില്‍പ്പോയി പറഞ്ഞു, അച്ഛാ എനിക്കു ശോഭന മാമിനെ ചില സമയത്തു സ്വന്തം അമ്മയായി തോന്നി എന്ന്. എന്റെ അമ്മ തരുന്ന അതേ കരുതലാണ് അവര്‍ എനിക്കു കഥാപാത്രമായും സെറ്റിലും തന്നത്. എത്രയോ സമയത്തു ഞാന്‍ അറിയാതെ മകളായിപ്പോയി. അമ്മ കൂടെ നില്‍ക്കുന്നതുപോലെ. സിനിമയാണെന്നുപോലും മറന്നുപോയി. അത്രയും നാച്വറലാണ് ശോഭന മാം. ശോഭന മാം എന്നെ ചേര്‍ത്തു നിര്‍ത്തുമ്പോള്‍ എനിക്കുതോന്നി ശരിക്കുള്ള അമ്മയ്ക്കു മാത്രമെ ഇതുപോലെ ചേര്‍ത്തു നിര്‍ത്താനാകൂ എന്ന്. എന്റെ അമ്മ എനിക്കുതന്ന അതേ നല്ല നിമിഷങ്ങള്‍. അപ്പോള്‍ നമ്മളും അറിയാതെ നന്നായി അഭിനയിച്ചുപോകും' എന്ന് കല്യാണി പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍, ശോഭന, സുരേഷ് ഗോപി, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് ഫെബ്രുവരി 7ന് റിലീസിനെത്തും.

 

English summary
kalyani priyadarsan about sobhana
topbanner

More News from this section

Subscribe by Email