Saturday April 4th, 2020 - 11:02:am
topbanner

'കല്‍ക്കി'ക്കായി മസ്സില്‍പെരിപ്പിച്ച് ടൊവീനോ; വീഡിയോ പുറത്ത്

JB
'കല്‍ക്കി'ക്കായി മസ്സില്‍പെരിപ്പിച്ച് ടൊവീനോ; വീഡിയോ പുറത്ത്

ടൊവീനോ തോമസ് പോലീസ് വേഷത്തിലെത്തുന്ന 'കല്‍കി'ക്കായുള്ള കട്ടക്കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്ത് വന്നിരിന്നു. അതിന് പിന്നാലെ ചിത്രത്തിനായി ടൊവീനോയും, ശിവജിത്ത് പത്മനാഭനും ജിമ്മില്‍ നടത്തുന്ന കഠിനപ്രയത്‌നത്തിന്റെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്.'ഹീറോ വില്ലന്‍' എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'കല്‍ക്കി'യ്ക്കു പുറമെ ഒരുപിടി ചിത്രങ്ങളാണ് ടൊവീനോയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ടൊവീനോ ചിത്രങ്ങളായ 'തീവണ്ടി', 'ആമി', 'നാം', 'അഭിയുടെ കഥ അനുവിന്റെയും' 'മറഡോണ','ഒരു കുപ്രസിദ്ധ പയ്യന്‍' എന്നീ ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ടൊവീനോയുടേതായ തമിഴ് ചിത്രം 'മാരി2', 'എന്റെ ഉമ്മാന്റെ പേര്', ലൂസിഫര്‍, ഉയരെ, വൈറസ്, 'ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു', ലൂക്ക എന്നീ ചിത്രങ്ങളും ബോക്‌സോഫീസില്‍ ഹിറ്റായിരിന്നു.ഓഗസ്റ്റില്‍ റിലീസ് ചെയ്യാനിരിക്കുന്ന 'കല്‍കി'യിലെ കട്ടിമീശ വെച്ച ടൊവീനോയുടെ ലുക്ക് നേരത്തെ തന്നെ ആരാധകര്‍ ഏറ്റെടുത്തിരുന്നു. പക്കാ എന്റര്‍ടെയ്‌നറായിരിക്കും ചിത്രം എന്നാണ് ചിത്രത്തിന്റെ നേരത്തെ പുറത്തിറങ്ങിയ ടീസറില്‍ പറയുന്നത്.

 

Read more topics: kalkki, film making video,
English summary
kalkki film making video
topbanner

More News from this section

Subscribe by Email