Sunday August 1st, 2021 - 5:54:am

കലാഭവന്‍ മണി അന്തരിച്ചു

NewsDesk
കലാഭവന്‍ മണി അന്തരിച്ചു

കൊച്ചി: നടന്‍ കലാഭവന്‍ മണി അന്തരിച്ചു .45 വയസായിരുന്നു. കൊച്ചിയിലെ അമൃതാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 7.15യോടെയാണ് മരിച്ചത്. കരള്‍ രോഗത്തെയും കിഡ്‌നി രോഗത്തെയും തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മണിയെ വെന്റിലേറ്ററിലേക്കു മാറ്റിയ ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു.അസുഖം കൂടിയതിനെ തുടര്‍ന്നാണ് രണ്ടു ദിവസം മുമ്പാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടുത്ത കാലത്ത് സിനിമയില്‍ അത്ര സജീവമല്ലാത്ത മണി ചികിത്സയിലാണെന്നും ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം മത്സരരംഗത്ത് സജീവമാകാന്‍ കഴിയില്ലെന്ന കാരണത്താല്‍ മണിയെ ചാലക്കുടിയില്‍ സ്ഥാനാര്‍ത്ഥിയാക്കി ഇറക്കാനുള്ള നീക്കം സിപിഎം ഉപേക്ഷിച്ചതായും നേരത്തേ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൊച്ചിന്‍ കലാഭവന്‍ മിമിക്‌സ് പരേഡിലൂടെ കലാരംഗത്ത് മണി സജീവമായത്.തുടര്‍ന്ന് അക്ഷരം എന്ന ചലച്ചിത്രത്തിലെ ഒരു ഓട്ടോ ഡ്രൈവറുടെ വേഷത്തില്‍ ചലച്ചിത്രലോകത്തെത്തിയെങ്കിലും സുന്ദര്‍ദാസ്, ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചലച്ചിത്രത്തിലെ ചെത്തുകാരന്‍ രാജപ്പന്റെ വേഷം മണിയെ മലയാളചലച്ചിത്രരംഗത്ത് ശ്രദ്ധേയനാക്കി. തുടക്കത്തില്‍ സഹനടനായി ശ്രദ്ധ നേടിയ ശേഷം പിന്നീടു നായക വേഷങ്ങളിലേക്ക് ചേക്കേറുകയായിരുന്നു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലെ പ്രകടനം ഏറെ അനുവാചക പ്രശംസ പിടിച്ചുപറ്റി.

ഹാസ്യ വേഷങ്ങള്‍ കൈകാര്യം ചെയ്ത് നായക നിരയിലേയ്ക്ക് വളര്‍ന്നു വന്ന നായകനാണ് മണി. തമിഴ്, തെലുങ്ക് മുതലായ മറ്റു തെന്നിന്ത്യന്‍ ഭാഷാ സിനിമകളിലും അഭിനയിച്ചിരുന്നു. നാടന്‍ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിന്‍പുറങ്ങളില്‍ പാടി പ്രചരിച്ചിരുന്ന നാടന്‍ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി ശ്രീ അറുമുഖന്‍ വെങ്കിടങ്ങ് എഴുതിയ നാടന്‍ വരികളും നാടന്‍ ശൈലിയില്‍ത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയിലാണ് അദ്ദേഹം ജനിച്ചത്.

 

 

 

'സ്പീക്ക്ഫ്രീ' ഇന്ത്യയില്‍ എവിടേക്കും സൗജന്യമായി ഫോണ്‍ വിളിക്കാം; ഇന്റര്‍നെറ്റ് ഇല്ലാതെ

 'മലയാളി പുരുഷന് കാമം തീര്‍ക്കാന്‍ അറിയില്ല; അവര്‍ക്കിഷ്ടം ഒളിച്ചുപരിപാടി': നളിനി ജമീലയുടെ അഭിപ്രായ പ്രകടനം

 

English summary
Malayalam tamil actor Kalabhavan Mani passes away kochi amritha hospital
topbanner

More News from this section

Subscribe by Email