കൊച്ചി :കലാഭവന്‍ മണിയുടെ മരണത്തെ സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കെ വെളിപ്പെടുത്തലുമായി സുഹൃത്തും നടനുമായ ജാഫര്‍.ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തലേദിവസം കലാഭവന്‍ മണിയെ കണ്ടു എന്ന് നടന് ജാഫര്‍ ഇടുക്കി പറഞ്ഞു. സിനിമാക്കാര്യം ചര്‍ച്ച ചെയ്യാനാണ് മണിയെ കണ്ടത് എന്നും ജാഫര്‍ ഇടുക്കി പീപ്പിളിനോട് പറഞ്ഞു. കലാഭവന്‍ മണിയെ ആരെങ്കിലും അപായപ്പെടുത്തിയതെങ്കില്‍ സത്യം പുറത്തുവരണം. മണിയുടേത് സാധാരണ മരണമായിരിക്കട്ടെ എന്നും ജാഫര്‍ പറഞ്ഞു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കണ്ട ദിവസം രാത്രി 11.30 വരെ മണിക്കൊപ്പം പാഡി ഔട്ട്ഹൗസില്‍ ഉണ്ടായിരുന്നു. താന്‍ കണ്ടതിന്റെ പിറ്റേദിവസമാണ് മണി ആശുപത്രിയിലായത്. താന്‍ കണ്ട ദിവസം കലാഭവന്‍ മണി പൂര്‍ണ ആരോഗ്യവാനായിരുന്നു. പതിവിലും സന്തോഷവാനായിരുന്നു എന്നും ജാഫര്‍ പറഞ്ഞു. അന്ന് വീട്ടില്‍ ചെല്ലുമ്പോള്‍ ചില സിനിമാ സുഹൃത്തുക്കളും നാട്ടുകാരുമാണ് മണിയുടെ വീട്ടില്‍ ഉണ്ടായിരുന്നത്. താന്‍ ഇരുന്നപ്പോള്‍ മണി ബിയര്‍ മാത്രമാണ് കഴിച്ചത് എന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.
മണി വെന്റിലേറ്ററിലാണെന്നും സീരിയസാണ് എന്നും പിന്നീടാണ് അറിഞ്ഞത്. മണിയുടെ ഉള്ളില്‍ വിഷാംശം ചെന്നിട്ടുണ്ട് എന്ന് ഡോക്ടര്‍ പറഞ്ഞു. മണിയുടെ വീട്ടില്‍ നിരവധി കൂട്ടുകാര്‍ വരാറുണ്ട്. അവിടെ ചെല്ലുമ്പോള്‍ മണിയെ അപായപ്പെടുത്തിയതാണെങ്കില്‍ സത്യം പുറത്തുവരണം. മണിക്ക് കുടുംബ പ്രശ്നങ്ങല്‍ ഇല്ല. മണി ആത്മഹത്യ ചെയ്യില്ല. അതിന്റെ സാഹചര്യമില്ല. പോലീസ് മൊഴിയെടുക്കാന്‍ വിളിച്ചപ്പോള്‍ എല്ലാം പോലീസിനോട് വിശദീകരിച്ചുവെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.
വലിയ പുരസ്കാരങ്ങള്‍ നിസാരമായി നഷ്ടപ്പെട്ട ആളാണ് കലാഭവന്‍ മണി. മണിയുടെ മരണം സംബന്ധിച്ച സത്യം പുറത്തുവരണം. മണിയുടേത് ഒരു സാധാരണ മരണമായിരിക്കട്ടെ എന്നാണ് ആഗ്രഹം. മറിച്ച് ഒന്നും ആവാതിരിക്കട്ടെ. സാധാരണ മരണമായിരിക്കട്ടെയെന്നും ജാഫര്‍ ഇടുക്കി പറഞ്ഞു.
കലാഭവന്‍ മണിയുടെ മരണം: നടന് ജാഫര്‍ ഇടുക്കിയെ ചോദ്യം ചെയ്തു
ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; ഒപ്പം മദ്യപിക്കാന്‍ മറ്റൊരു നടനും; ദുരൂഹത നീങ്ങുന്നില്ല
ഓണ്‍ലൈന്‍ ലൈംഗികവ്യാപാരം വീണ്ടും സജീവം
സഹോദര ലൈംഗികതയും മൃതദേഹരതിയും വേണമെന്ന വിചിത്ര ആവശ്യവുമായി യുവതി