കലാഭവന്‍ മണിയുടെ മരണവാര്‍ത്ത വിശ്വസിക്കാനാവാതെ സിനിമ ലോകവും മലയാളിയകളും. മരണവാര്‍ത്ത കേള്‍ക്കുന്ന മലയാളി ഒരു നിമിഷം മാധ്യമങ്ങളെപോലും സംശയിച്ച നിമിഷങ്ങള്‍ ഉണ്ടായി. മലയാളസിനിമയിലെ മണിക്കിലുക്കമായി നിന്ന മണി ഈ നിമിഷം ഈ ജീവനോടെയില്ലെന്ന സത്യം മലയാളികള്‍ക്ക് വിശ്വസിക്കാവുന്നതിനുമപ്പുറമായിരുന്നു. മാധ്യമങ്ങള്‍ മണി ഗുരുതരാവസ്ഥയിലെന്ന വാര്‍ത്ത വന്നതിനുതൊട്ടു പിന്നാലെ അദ്ദേഹത്തിന്റെ മരണവാര്‍ത്തയും എത്തി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കല്പനയുടെ മരണം നല്കിയ ഞെട്ടലിനുതുല്യമാണ് മണിയുടെ മരണം. അടുത്ത സുഹൃത്തുക്കള്‍ക്കുപോലും വിശ്വസിക്കാന്‍ പറ്റാത്തതാണ് മണിയുടെ മരണം. ഒഴിഞ്ഞ വയറുമായി മലയാള സിനിമയില്‍ ഹരിശ്രീ കുറിച്ച് തെന്നിന്ത്യന്‍ സിനിമയില്‍ ഉയരങ്ങള്‍ കീഴടക്കിയ ചാലക്കുടിക്കാരന്‍ ഓര്‍മ്മയായിരിക്കുന്നു. സാധാരണ ഓട്ടോക്കാരനില്‍ നിന്നും മിമിക്രിയിലൂടെ സിനിമയിലെത്തിയ മണി ഒരു ഹാസ്യ താരത്തിന് വേണ്ട എല്ലാ മെയ് വഴക്കത്തോടു കൂടിയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്.
എന്നാല്‍ തന്നിലെ നടനെ അദ്ദേഹം വ്യത്യസ്ത തലങ്ങളിലേക്ക് പതുക്കെ പറിച്ചു നടുന്ന കാഴ്ച്ചയാണ് പിന്നീടുണ്ടായത്. അവിശ്വസനിയമായ ഈ വാര്‍ത്തയുടെ ആഘാതത്തില്‍ നിന്നും ചാലക്കുടി എന്നു മോചിതമാകുമെന്നറിയില്ല. ഒന്നുറപ്പാണ് മലയാള സിനിമയുടെ കറുത്ത മുത്തിന്റെ ട്രേഡ് മാര്‍ക്ക് ചിരി ഇനി അനുകരിക്കുമ്പോള്‍ നമ്മുടെ ശബ്ദം ചിലപ്പോള്‍ ഇടറിയേക്കാം.. അനശ്വരമാക്കിയ നാടന്‍ പാട്ടുകള്‍ പാടുമ്പോള്‍ വരികള്‍ മുറിഞ്ഞ് പോയേക്കാം