Tuesday October 27th, 2020 - 9:28:am

കബാലി സെന്‍സര്‍ കോപ്പി ചോര്‍ന്നു : കാണരുതെന്ന് അണിയറ പ്രവര്‍ത്തകര്‍

NewsDesk
കബാലി സെന്‍സര്‍ കോപ്പി ചോര്‍ന്നു : കാണരുതെന്ന് അണിയറ പ്രവര്‍ത്തകര്‍

ചെന്നൈ: പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന രജനീകാന്തിന്റെ പുതിയ ചിത്രം കബാലിയുടെ സെന്‍സര്‍ കോപ്പി ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഡൗണ്‍ലോഡ് വെബ്‌സൈറ്റായ ടൊറന്റ് വെബ്‌സൈറ്റുകളില്‍ സിനിമ പ്രത്യക്ഷപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സെന്‍സര്‍ കോപ്പിയാണ് പ്രചരിക്കുന്നത്. പല സൈറ്റുകളും ഡൗണ്‍ലോഡ് ലിങ്കുകളും നല്‍കിയിട്ടുണ്ട്. റിലീസിനു മുമ്പു തന്നെ ചിത്രം ഓണ്‍ലൈനില്‍ കാണാം എന്നു പല വെബ്‌സൈറ്റുകളും പരസ്യം നല്‍കിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ചിത്രം ഓണ്‍ലൈനില്‍ കാണരുതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കബാലിയുടെ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡിംഗും ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നതും ചെന്നൈ ഹൈക്കോടതി തടഞ്ഞിരുന്നു. ജൂലൈ 22 നാണ് കബാലിയുടെ റിലീസിംഗ് നിശ്ചയിച്ചിരിക്കുന്നത്.

റിലീസിന് നാല് ദിവസം മുമ്പ് തന്നെ സാറ്റലൈറ്റ് റൈറ്റിലൂടെയും മറ്റും കബാലി 200 കോടി രൂപ ലാഭം നേടി റിക്കാര്‍ഡിട്ടതായി വാര്‍ത്ത വന്നിരിക്കുന്നതിനിടയിലാണ് സെന്‍സര്‍ പകര്‍പ്പ് ചോര്‍ന്നതായുള്ള വിവരങ്ങള്‍ വരുന്നത്. പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് നായിക. ചിത്രത്തിന്റെ ട്രെയ്‌ലറുകള്‍ ഇന്റര്‍നെറ്റില്‍ ഇതിനോടകം വന്‍ ഹിറ്റായി മാറിയിട്ടുണ്ട്. സിനിമാ ആസ്വാദക ലോകം മുഴുവന്‍ കബാലിക്കായി കാത്തിരിക്കുകയാണ്. മുന്‍കൂര്‍ ബുക്കിംഗ് എല്ലാം കഴിഞ്ഞ ദിവസത്തോടെ ഹൗസ്ഫുള്‍ ആയി.

കൊച്ചിയില്‍ ഗതാഗത തടസമുണ്ടാക്കി കൈയ്യേറ്റശ്രമം; സീരിയല്‍ നടിമാര്‍ക്ക് ജാമ്യം

സ്ത്രീ ലൈംഗികത ആസ്വാദ്യകരമാക്കാന്‍ പുത്തന്‍ വഴികള്‍

സ്ത്രീകള്‍ അറിഞ്ഞിരിക്കേണ്ട 5 ലൈംഗിക രഹസ്യങ്ങള്‍

 

Read more topics: Rajinikanth, Kabali, leaked, online
English summary
Rajinikanth’s Kabali leaked online
topbanner

More News from this section

Subscribe by Email