Wednesday April 1st, 2020 - 12:35:am
topbanner

എന്തിന്റെ പേരിലായാലും വെറുതെ വിട്ടുകൂടായിരുന്നോ? വീട്ടുകാര്‍ നോക്കില്ലായിരുന്നോ?'; ലൈവില്‍ കണ്ണീരോടെ ജ്യോതി കൃഷ്ണ

suji
എന്തിന്റെ പേരിലായാലും വെറുതെ വിട്ടുകൂടായിരുന്നോ? വീട്ടുകാര്‍ നോക്കില്ലായിരുന്നോ?'; ലൈവില്‍ കണ്ണീരോടെ ജ്യോതി കൃഷ്ണ

കണ്ണൂര്‍ തയ്യില്‍ ഒന്നരവയസുകാരനെ അമ്മ കടല്‍തീരത്തെ കരിങ്കല്ലുകള്‍ക്കിടയിലെറിഞ്ഞു കുഞ്ഞിനെ കൊലപ്പെടുത്തിയ വാര്‍ത്ത ഞെട്ടലോടെയാണ് കേരളം കേട്ടത്. ഇരുപത്തിരണ്ടുകാരി ശരണ്യ കാമുകനൊപ്പം ജീവിക്കാനാണ് ഈ ക്രൂരകൃത്യം നടത്തിയത്. ഈ സംഭവത്തെ അപലപിച്ച് നിരവധി പരാമര്‍ശങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ അടക്കം നടക്കുന്നത്. അത്തരത്തില്‍ സംഭവത്തെ അപലപിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് നടി ജ്യോതി കൃഷ്ണ.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ജ്യോതി കൃഷ്ണയുടെ വാക്കുകള്‍

'എന്തിന്റെ പേരിലായാലും വെറുതെ വിട്ടുകൂടായിരുന്നോ? വീട്ടുകാര്‍ നോക്കില്ലായിരുന്നോ? എത്രയോ കുട്ടികളില്ലാത്ത ആള്‍ക്കാരുണ്ട്? അവര്‍ക്ക് ആര്‍ക്കെങ്കിലും കൊടുത്തൂടായിരുന്നോ? ഇത്രയും വലിയ ക്രൂരത കാണിക്കേണ്ട ആവശ്യമുണ്ടായിരുന്നോ? എന്തുമാതിരി വേദന ആ കുഞ്ഞ് അനുഭവിച്ചു കാണും? അതു അനുഭവിക്കുമ്പോഴും അമ്മയെ ആയിരിക്കില്ലേ ആ കുഞ്ഞ് അന്വേഷിച്ചിരിക്കുക!'

'പ്രകൃതി സ്ത്രീക്ക് മാത്രം കൊടുത്തിരിക്കുന്ന ഒരുപാട് സൗഭാഗ്യങ്ങളുണ്ട്. അതിലേറ്റവും വലിയ കാര്യമാണ് ഒരു അമ്മ ആകുക എന്നത്. ഒരു സ്ത്രീ അമ്മയാവുമ്പോഴാണ് അവര്‍ പൂര്‍ണയാകുന്നത്. എല്ലാ രീതിയിലും! അതില്‍ നിന്നു അവള്‍ പഠിക്കുന്ന ഒത്തിരി കാര്യങ്ങളുണ്ട്. ഞാന്‍ അത് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഞാനത് ആസ്വദിച്ചുകൊണ്ടിരിക്കുകയാണ്. പല സമയത്തും അച്ഛന്‍മാര്‍ അസൂയയോടെ നോക്കുന്ന ഒത്തിരി കാര്യങ്ങളുണ്ടാകും കുഞ്ഞുങ്ങളുടെ കാര്യത്തില്‍! ഒരു കുഞ്ഞ് ഈ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വിശ്വസിക്കുക അതിന്റെ അമ്മയെ ആണ്,' വീഡിയോയില്‍ ജ്യോതി കൃഷ്ണ പറഞ്ഞു.

 

 

 

English summary
jyothi krishna fb live about tayyil issue
topbanner

More News from this section

Subscribe by Email