Thursday January 23rd, 2020 - 8:10:am
topbanner

'പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വെച്ച് കളിക്കരുത് ; വിവാഹ വാര്‍ത്തകളെ കുറിച്ച് ജൂഹി

suji
'പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വെച്ച് കളിക്കരുത് ; വിവാഹ വാര്‍ത്തകളെ കുറിച്ച് ജൂഹി

വിവാഹിതയാകുന്നുവെന്ന വാര്‍ത്ത പ്രചരിച്ചതോടെ ഉപ്പും മുളകിലെ ലെച്ചു പ്രതികരണവുമായി രംഗത്തെത്തി.ഫെയ്‌സ്ബുക്ക് ലൈവിലൂടെയാണ് ജൂഹി രംഗത്തെത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'നടക്കാന്‍ പോകുന്നത് ലച്ചുവിന്റെ വിവാഹം ആണ് അല്ലാതെ, എന്റെ വിവാഹം അല്ല. ദയവ് ചെയ്ത് തെറ്റിദ്ധരിക്കരുത്. എന്റെ വിവാഹം ആണെങ്കില്‍ ഞാന്‍ നിങ്ങളെ തീര്‍ച്ചയായും അറിയിക്കും. ലച്ചുവിന്റെ കല്യാണം ഒരു കഥ മാത്രമാണ്. അല്ലാതെ റിയല്‍ ലൈഫുമായി യാതൊരു ബന്ധവും ഇല്ല.'

'പൈസയ്ക്ക് വേണ്ടി ഒരാളുടെ ജീവിതം വെച്ച് കളിക്കരുത്. അത് ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിട്ടുമുണ്ട്. എന്റെ കാര്യം മാത്രമല്ല എല്ലാവരുടെയും കാര്യത്തില്‍ എനിക്കിതാണ് പറയാനുള്ളത്. ഈ പ്രശ്‌നങ്ങള്‍ ഗൗനിക്കാതിരുന്നാല്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ കൂടുതല്‍ തലയില്‍ കയറുകയേയുള്ളു. പ്രതികരിക്കാതിരിക്കും തോറും ഇവര്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്.' ജൂഹി വീഡിയോയില്‍ പറഞ്ഞു.

 

 

Read more topics: joohi ,marriage news, fb live
English summary
joohi about marriage news
topbanner

More News from this section

Subscribe by Email