Friday August 23rd, 2019 - 1:44:am
topbanner
topbanner

'കണ്ടുമുട്ടി മൂന്നാം നാള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു'; പ്രണയകഥ തുറന്ന് പറഞ്ഞ് ജോമോനും ആന്‍ അഗസ്റ്റിനും

JB
'കണ്ടുമുട്ടി മൂന്നാം നാള്‍ കല്യാണം കഴിക്കാന്‍ തീരുമാനിച്ചു'; പ്രണയകഥ തുറന്ന് പറഞ്ഞ് ജോമോനും ആന്‍ അഗസ്റ്റിനും

വിവാഹത്തിന് പിന്നാലെ സിനിമാ രംഗത്തുനിന്ന് വിട്ടുനില്‍ക്കുന്ന നടിയാണ് നടി ആന്‍ അഗസ്റ്റിന്‍. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ക്യാമറാ മാന്‍ ജോമോന്‍ ടി ജോണിനെ വിവാഹം കഴിച്ചത്. തങ്ങളുടെ പ്രണയകഥ വായനക്കാരുമായി പങ്കുവെച്ച് ആന്‍ അഗസ്റ്റിന്‍.

നേരിട്ട് കാണിന്നതിന് മുന്‍പ് തന്റെ ഒരു സിനിമ പോലും കണ്ടിട്ടില്ല ജോമോന്‍. അഭിമുഖങ്ങളില്‍ നിന്ന് ജാഡയിട്ട് സംസാരിക്കുന്ന ഒരു പെണ്‍കുട്ടിയാകും ആന്‍ എന്നാണ് ജോമോന്‍ കരുതിയിരുന്നത്. ജാടയിടുന്ന ആളുകളെ ജോമോന് പണ്ടേ ഇഷ്ടവുമല്ലെന്ന് ആന്‍ പറയുന്നു.
പക്ഷെ കണ്ട് മൂന്നാം നാള്‍ ഇരുവരും കല്യാണം കഴിക്കാന്‍ തീരുമാനിച്ചു എന്നതാണ് അതിലേറ്റവും കൗതുകം. മൂന്നാഴ്ച കഴിഞ്ഞപ്പോള്‍ ജോമോന്‍ ആനിന്റെ അമ്മയെ വിളിച്ചു.

ഞാന്‍ ആനിനെ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ ഉടനെ അമ്മ ചോദിച്ചു. എത്ര നാളായി ഇത് തുടങ്ങിയിട്ട്? മൂന്നാഴ്ച എന്ന് മറുപടി പറഞ്ഞപ്പോള്‍ മൂന്നാഴ്ച കൊണ്ടൊക്കെ പ്രേമം ഉണ്ടാകുമോ എന്നായിരുന്നു മറുപടി. കുറച്ചു കാലം കൂടി ആ സൗഹൃദം തുടര്‍ന്നതോടെ ഇരുവര്‍ക്കും ഒരുമിച്ചു ജീവിക്കാനാകും എന്ന് മനസിലായി.

 

English summary
jomon t john and ann agustin reveal love story
topbanner

More News from this section

Subscribe by Email