Monday June 1st, 2020 - 11:25:am

 ലോക്ക്ഡൗണ്‍; വയനാട്ടില്‍ ലോക്കായി ജോജു ജോര്‍ജ്; സര്‍ക്കാര്‍ പറയുന്നതുവരെ പുറത്തിറങ്ങില്ലെന്ന് താരം

JB
 ലോക്ക്ഡൗണ്‍; വയനാട്ടില്‍ ലോക്കായി ജോജു ജോര്‍ജ്; സര്‍ക്കാര്‍ പറയുന്നതുവരെ പുറത്തിറങ്ങില്ലെന്ന് താരം

 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വയനാട്: 19 ദിവസമായി വയനാട്ടിലെ റൂമില്‍ നിന്നും പുറത്തിറങ്ങാന്‍ കഴിയാത്ത അനുഭവം പങ്കുവെച്ച് നടന്‍ ജോജു ജോര്‍ജ്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനുശേഷം പുറത്തിറങ്ങിയിട്ടില്ലെന്നും സര്‍ക്കാര്‍ പറയുന്നതുവരെ ഈ തീരുമാനം അനുസരിക്കുമെന്നും ജോജു ഫേസ്ബുക്ക് വീഡിയോയിലൂടെ പറഞ്ഞു.

കോവിഡ് വ്യാപിക്കുന്നതിന് മുമ്പ് തന്നെ ചികിത്സക്കായി വയനാട്ടില്‍ എത്തിയതാണ് ജോജു. പിന്നീട് രാജ്യത്തും കേരളത്തിലും കോവിഡ് പടര്‍ന്നുപിടിക്കുകയും ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുകയുമായിരുന്നു. അതുകൊണ്ട് ചികിത്സ കഴിഞ്ഞിട്ടും വീട്ടില്‍ പോകനാകാതെ വയനാട്ടിലെ റൂമില്‍ തന്നെ കഴിയുകയാണ് ജോജു.

ഒറ്റക്കെട്ടായി നിന്ന് കോവിഡിനെ നേരിടണം. ഈ സമയം കടന്നുപോകാന്‍ എല്ലാവരെയും സഹായിക്കണമെന്നും ജോജു ഫേസ്ബുക്കില്‍ പങ്കുവെച്ച വിഡിയോയില്‍ പറയുന്നു. കോവിഡ് കാലത്ത് പരിചയമുള്ളവരെയും അടുപ്പമുള്ളവരെയും ശത്രുതയുള്ളവരെയും വിളിച്ച് ബന്ധം പുതുക്കണമെന്ന് ജോജു വീഡിയോയില്‍ പറയുന്നു.

സുഹൃത്തുക്കളെയെല്ലാം ഫോണില്‍ ബന്ധപ്പെടുന്നുണ്ട്. 19 ദിവസമായി കള്ളുകുടിയോ സിഗരറ്റ് വലിയോ ഒന്നുമില്ല. അങ്ങനെ ഡിപ്രഷനില്‍ ഇരിക്കുന്ന മറ്റ് ആളുകളെ സുഹൃത്തുക്കള്‍ വിഡിയോ കോളോ മറ്റോ ചെയ്ത് പിന്തുണക്കണമെന്നും ജോജു പറയുന്നു.

 

 

Read more topics: covid 19, joju, wayanadu, lock down,  
English summary
joju in wayanadu during the lock down time
topbanner

More News from this section

Subscribe by Email