Saturday April 11th, 2020 - 12:28:am
topbanner

ഒരു നല്ല നടന്‍ മാത്രമല്ല നല്ലൊരു മനുഷ്യന്‍ കൂടിയാണ് സുരേഷ് ഗോപി ; ജോണി ആന്റണി

suji
ഒരു നല്ല  നടന്‍ മാത്രമല്ല നല്ലൊരു മനുഷ്യന്‍ കൂടിയാണ് സുരേഷ് ഗോപി ; ജോണി ആന്റണി

പ്രശസ്ത സംവിധായകന്‍ എന്നതിന് പുറമേ നല്ല നടന്‍ എന്ന നിലയിലും ശ്രദ്ധിക്കപ്പെടുകയാണ് ജോണി ആന്റണി. ഇപ്പോഴിതാ സുരേഷ് ഗോപിക്കൊപ്പം അഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന അനൂപ് സത്യന്‍ ചിത്രത്തിലെ പ്രകടനം മികച്ച പ്രതികരണമാണ് ജോണി ആന്റണിക്ക് നേടിക്കൊടുക്കുന്നത്. സുരേഷ് ഗോപിക്കൊപ്പം ആദ്യമായാണ് ജോണി ആന്റണി അഭിനയിക്കുന്നത് എങ്കിലും സുന്ദര പുരുഷന്‍ എന്ന സിനിമയിലാണ് താന്‍ ആദ്യമായി സുരേഷ് ഗോപിക്ക് ഒപ്പം ജോലി ചെയ്യുന്നത് എന്ന് പറയുന്നു ജോണി ആന്റണി. ആ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടര്‍ ആയിരുന്ന തനിക്കു അന്ന് മുതലേ നടനെ പരിചയമുണ്ടെന്നും അദ്ദേഹം പറയുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഈയിടെ എന്റെ സുഹൃത്തിന്റെ കുഞ്ഞിന്റെ അസുഖവുമായി ബന്ധപ്പെട്ട് അദ്ദേഹം സഹായിച്ചിരുന്നു . കുട്ടിയുടെ ചികിത്സയ്ക്ക് ധാരാളം പണം ആവശ്യമായി വന്നപ്പോള്‍ അദ്ദേഹത്തെയാണ് വിളിച്ചത് അപ്പോള്‍ പ്രധാനമന്ത്രിയുടെ ചികിത്സാ സഹായ പദ്ധതിയില്‍ നിന്ന് സഹായം ലഭിക്കാനുള്ള എല്ലാ കാര്യങ്ങളും അദ്ദേഹം ചെയ്തു തന്നു എന്നും ജോണി ആന്റണി പറഞ്ഞു.

കുട്ടിയെ കാണാനും സുരേഷ് ഗോപി നേരിട്ടെത്തി എന്നും അദ്ദേഹം നല്ലൊരു നടന്‍ മാത്രമല്ല മനുഷ്യനും കൂടിയാണ് എന്നും ജോണി ആന്റണി തുറന്നു പറയുന്നു. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ തങ്ങളുടെ കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകര്‍ ആസ്വദിച്ചുവെങ്കില്‍ അത് സുരേഷേട്ടന്റെ മികച്ച പ്രകടനം ഒന്നുകൊണ്ടു മാത്രമാണ് എന്നാണ് ജോണി ആന്റണി പറയുന്നത്.

 

Read more topics: johney antony, suresh gopi
English summary
johney antony about suresh gopi
topbanner

More News from this section

Subscribe by Email