Friday September 25th, 2020 - 8:56:am

ഈ കുട്ടിയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ ; സരിതയുടെ ചിത്രത്തിന് രഞ്ജിത്തിന്റെ കമന്റ് ; മറുപടിയുമായി ജയസൂര്യ

suji
ഈ കുട്ടിയ്ക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ ; സരിതയുടെ ചിത്രത്തിന് രഞ്ജിത്തിന്റെ കമന്റ് ; മറുപടിയുമായി ജയസൂര്യ

സു..സു..സുധി വാത്മികം, ഞാന്‍ മേരിക്കുട്ടി പോലുള്ള ഒരുപിടി നല്ല ചിത്രങ്ങള്‍ പിറന്നത് ജയസൂര്യരഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലാണ്. ഇരുവരും നല്ല സുഹൃത്തുക്കള്‍ കൂടിയാണ്. ജയസൂര്യയുടെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റിന് രഞ്ജിത് നല്‍കിയ കമന്റും അതിന് താരം നല്‍കിയ മറുപടിയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'കലാമണ്ഡലം സരിതാ ജയസൂര്യ' എന്ന അടിക്കുറിപ്പോടെ ജയസൂര്യ ഭാര്യയുടെ ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിരുന്നു. 'ഈ കുട്ടിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോ? എന്ന കമന്റുമായി രഞ്ജിത്തെത്തി. ഇതിന് ജയസൂര്യ നല്‍കിയ മറുപടിയാണ് ആരാധകരെ ചിരിപ്പിച്ചിരിക്കുന്നത്. 'ഈ കുട്ടിക്കില്ല, ഭര്‍ത്താവിന് ഉണ്ടെന്നായിരുന്നു' ജയസൂര്യയുടെ മറുപടി. പോസ്റ്റും കമന്റും വളരെപ്പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

 

Read more topics: jayasurya ,saritha, renjith
English summary
jayasurya replay to renjith
topbanner

More News from this section

Subscribe by Email