Monday March 30th, 2020 - 7:13:pm
topbanner

ജയറാം ചിത്രം 'നമോ'യുടെ സെക്കന്റ് ലുക് പോസ്റ്റര്‍ എത്തി

NewsDesk
 ജയറാം ചിത്രം 'നമോ'യുടെ സെക്കന്റ് ലുക് പോസ്റ്റര്‍ എത്തി

ജയറാം ചിത്രം 'നമോ'യുടെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ ആസിഫ് അലിയുടെ പേജിലൂടെ പുറത്തിറക്കി. ഭാരത മഹാത്മ്യവും, സംസ്‌കൃത ഭാഷ ശ്രേഷ്ഠ ജ്ഞാനവും ലോകത്തെ അറിയിക്കാന്‍ സംസ്‌കൃത ഭാഷയില്‍ ഒരുക്കുന്ന ചിത്രമാണ് 'നമോ'.രണ്ട് പ്രാവശ്യം ഗിന്നസ് റെക്കോര്‍ഡും ഇന്ത്യന്‍ പനോരമ അംഗീകാരവും നേടിയ സംവിധായകന്‍ വിജീഷ് മണിയുടെ സിനിമയാണിത്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലേയും കലാകാരന്‍മാരുടെ കൂട്ടായ്മയിലാണ് ഈ ചിത്രം പിറന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കൃഷ്ണ-കുചേല കഥയുടെ ഇതിവൃത്തത്തിലൂടെ നല്ല രാജാവും നല്ല പ്രജയും എന്തായിരിക്കണമെന്ന ഭാരതീയ തത്വസംഗിതകളെ സംസ്‌കൃതത്തിന്റെ തനത് രൂപത്തില്‍ തന്നെ രേഖപ്പെടുത്തുന്നു എന്നതാണ് ഈ ചിത്രത്തിന്റെ സവിശേഷത. കൃഷ്ണകുചേല സൗഹൃദത്തിന്റെ വ്യത്യസ്തതയാര്‍ന്ന കാഴ്ചകളും ആസ്വാദനവും നല്‍കുന്ന 'നമോ' വിദേശകാര്യ മന്ത്രാലയത്തിന്റെയും സംസ്‌കാരിക മന്ത്രാലയത്തിന്റെയും സഹായത്തോടെ ലോകമെമ്പാടും പ്രദര്‍ശിപ്പിക്കാനുള്ള പ്രവര്‍ത്തനകള്‍ നടന്നുവരുന്നു.

തന്റെ കരിയറിലെ ഏറ്റവും ആഹ്ലാദവും വിലപ്പെട്ടതുമായ യത്‌നം തന്നെയായിരുന്നു ഈ സിനിമയുടെ പ്രവര്‍ത്തനമെന്ന് സംവിധായകന്‍ വിജീഷ് മണി അഭിപ്രായപ്പെട്ടു. ശരീരഭാരം കുറച്ചും, തലമുണ്ഡനം ചെയ്തും ജയറാം മുഖ്യ കഥാപാത്രമായ കുചേലനാവുന്ന ഈ സിനിമയില്‍ രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് കഥാപാത്രങ്ങളായത്.

 

Read more topics: jayaram, namo film, poster,
English summary
jayaram film namo film poster
topbanner

More News from this section

Subscribe by Email