Saturday October 19th, 2019 - 10:05:am
topbanner

മണിരത്‌നം ചിത്രത്തില്‍ ആദ്യമായി ജയറാം

JB
മണിരത്‌നം ചിത്രത്തില്‍ ആദ്യമായി ജയറാം

ഡയറക്ടര്‍ മണിരത്‌നം ചെക്ക ചിവന്ത വാനം എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ്. അദ്ദേഹത്തിന്റെ സ്വപ്ന ചിത്രമായ പൊന്നിയില്‍ സെല്‍വന്‍ ആയിരിക്കും ഇനി ചെയ്യുവാന്‍ പോകുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ സ്വന്തം ജയറാമും വേഷമിടുന്നുണ്ട്. ജയറാം ആദ്യമായി അഭിനയിക്കാന്‍ പോകുന്ന മണിരത്‌നം ചിത്രമായിരിക്കും ഇത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ചിത്രം ഇപ്പോള്‍ പ്രീപ്രൊഡക്ഷന്‍ സ്റ്റേജിലാണ്. ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തില്‍ തുടങ്ങും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ജയറാമിന്റെ ഏറ്റവും പുതിയ റിലീസുകള്‍ പട്ടാഭിരാമനും, മാര്‍ക്കോണി മത്തായിയുമാണ്.ജയറാം ഇനി ഒരു വര്‍ഷത്തിന് ശേഷമേ മലയാളത്തിലേക്ക് തിരിച്ചെത്തു എന്ന വാര്‍ത്തകളും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. അല്ലു അര്‍ജുന്‍ നായകനായ ഒരു തെലുങ്ക് ചിത്രത്തിലാണ് ആണ് താരം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

 

English summary
jayaram acting in manirathanam film
topbanner

More News from this section

Subscribe by Email