Saturday September 19th, 2020 - 8:26:am

'32 വര്‍ഷം മുമ്പ് ഈ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങള്‍ കടന്നു വന്നു ; സന്തോഷം പങ്കുവച്ച് ജയറാം

suji
'32 വര്‍ഷം മുമ്പ് ഈ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങള്‍ കടന്നു വന്നു ; സന്തോഷം പങ്കുവച്ച് ജയറാം

മലയാളത്തിലെ മാതൃക താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഒരു കാലത്ത് മലയാള സിനിമയിലെ ഇഷ്ട നായികയായിരുന്നു പാര്‍വ്വതി. ഇന്നും കുടുംബ പ്രേക്ഷകരുടെ പ്രിയ നായകനായി ജയറാമും തിളങ്ങി നില്‍ക്കുന്നു. ഇപ്പോഴിതാ ജയറാം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'32 വര്‍ഷം മുമ്പ് ഈ ദിവസം എന്റെ ജീവിതത്തിലേക്ക് രണ്ടു നല്ല കാര്യങ്ങള്‍ കടന്നു വന്നു, എന്റ ആദ്യ സിനിമ അപരനും എന്റെ അശ്വതിയും…' എന്നാണ് ജയറാം ഇരുവരും ഒന്നിച്ചുള്ള ചിത്രം പങ്കുവെച്ച് കുറിച്ചത്. പ്രണയിച്ച് വിവാഹിതരായവരാണ് ജയറാമും അശ്വതി എന്ന പാര്‍വതിയും. 25 വര്‍ഷം മുമ്പ് 1992 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇവരുടെ വിവാഹം. 1988 ല്‍ 'അപരന്‍' എന്ന ചിത്രത്തിലൂടെയാണ് ജയറാം സിനിമയില്‍ തുടക്കം കുറിച്ചത്.

 

Read more topics: jayaram ,parvathy, anniversary
English summary
jayaram about life with parvathy
topbanner

More News from this section

Subscribe by Email