Monday April 12th, 2021 - 9:32:am

പാറക്കെട്ടില്‍ തെന്നിവീഴുന്ന ആ ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് കീര്‍ത്തി സുരേഷ്

suji
പാറക്കെട്ടില്‍ തെന്നിവീഴുന്ന ആ ദൃശ്യങ്ങള്‍ തന്റേതല്ലെന്ന് കീര്‍ത്തി സുരേഷ്

സിനിമാ ചിത്രീകരണത്തിനിടെ സാഹസികമായ ചില രംഗങ്ങള്‍ ചെയ്യേണ്ടിവരും.കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയയില്‍ പാറക്കെട്ടില്‍ ഗാനത്തിന്റെ രംഗത്തിനായി നൃത്തം ചെയ്യുന്ന നടി തെന്നിവീഴുന്ന വീഡിയോ പ്രചരിക്കുന്നുണ്ട് .നടിയാരാണെന്ന് വ്യക്തമല്ലെങ്കിലും സാവിത്രി എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വച്ച്, കീര്‍ത്തി സുരേഷിനാണ് അപകടം സംഭവിച്ചതെന്ന രീതിയിലാണ് വീഡിയോ പ്രചരിച്ചത്. ചിത്രത്തിന്റെ ലൊക്കേഷനില്‍ കീര്‍ത്തി തെന്നി വീണെന്നും പരിക്കു പറ്റിയെന്നുമായിരുന്നു പ്രചരണങ്ങള്‍. എന്നാല്‍ അത് കീര്‍ത്തിയല്ലെന്നും മറ്റേതോ നടിയാണെന്നുമാണ് നടിയോടടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിശദീകരണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കീര്‍ത്തി സുഖമായിരിക്കുന്നു. ആ പ്രചരിക്കുന്ന ദൃശ്യങ്ങളും കീര്‍ത്തിയുമായി ഒരു ബന്ധവുമില്ല. ആ വീഡിയോയില്‍ പരിക്കു പറ്റിവീഴുന്ന നടി കീര്‍ത്തിയല്ല. കീര്‍ത്തി ഷൂട്ടിംഗ് തിരക്കിലാണ്'. എന്നാണ് വിശദീകരണത്തില്‍ പറഞ്ഞിരിക്കുന്നത്. പഴയകാല നടി സാവിത്രിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന മഹാനടി എന്ന ചിത്രത്തിലാണ് കീര്‍ത്തി ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.

 

Read more topics: keerthi suresh,video
English summary
it was not mine, keerthi suresh says abot viral video
topbanner

More News from this section

Subscribe by Email