Friday August 7th, 2020 - 12:27:am

തീവ്രമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇനി താല്‍പര്യമെന്ന് റിമ കല്ലിങ്കല്‍

suji
തീവ്രമായ കഥാപാത്രങ്ങള്‍ ചെയ്യാനാണ് ഇനി താല്‍പര്യമെന്ന് റിമ കല്ലിങ്കല്‍

സിനിമയെ കുറിച്ചായാലും ജീവിതത്തെ കുറിച്ചായാലും വ്യക്തമായ നിലപാടുള്ള താരമാണ് നടി റിമ കല്ലിങ്കല്‍. സിനിമ തിരഞ്ഞെടുക്കാന്‍ ഇനി ചില മാനദണ്ഡങ്ങള്‍ വയ്ക്കുകയാണ് താരം. റിമ പറയുന്നതിങ്ങനെ

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തീവ്രമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിനാണ് താല്‍പര്യം. സ്ഥിരം നാല് പാട്ട് , നാല് സീന്‍ റോളുകള്‍ ഇങ്ങനെ ചെയ്യാന്‍ എനിക്ക് താല്‍പര്യമില്ല. വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. റോളല്ല സ്‌റ്റോറിയായിരിക്കണം വലുത്. കോമഡി റോളുകള്‍ ചെയ്തപ്പോള്‍ അതൊരു വെല്ലുവിളിയായാണ് കണ്ടിരുന്നത്. പക്ഷേ എല്ലാവരും ആ രീതിയില്‍ എടുത്തില്ല, താരം പറയുന്നു.

പതിയെ സ്റ്റീരിയോടൈപ്പായി താന്‍ മാറിയെന്നും അതു തകര്‍ത്ത് പുറത്ത് വരാനാണ് ഇപ്പോള്‍ ആഭാസത്തിലൂടെ നടത്തുന്ന ശ്രമമെന്നും റിമ കൂട്ടിചേര്‍ത്തു. ആഭാസത്തിലെ 30 കഥാപാത്രങ്ങള്‍ക്കും സിനിമയുടെ കഥയില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കാനുണ്ട്, റിമ പറഞ്ഞു.

സിനിമയില്‍ 90 ശതമാനവും പുരുഷന്മാരാണെന്നും അതുകൊണ്ടു തന്നെ സ്ത്രീകളുടെ വികാരത്തേയും സംഘര്‍ഷങ്ങളേയും അവര്‍ മനസിലാക്കുമെന്ന് പ്രതീക്ഷിക്കരുതെന്നും റിമ വ്യക്തമാക്കി.

Read more topics: rima, movie
English summary
interest to do depth characters says rima
topbanner

More News from this section

Subscribe by Email