Monday December 16th, 2019 - 2:28:am
topbanner

ഇന്നസെന്റ്‌ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ സംഭാവന ചെയ്തു

RA
ഇന്നസെന്റ്‌ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു വര്‍ഷത്തെ എംപി പെന്‍ഷന്‍ സംഭാവന ചെയ്തു

തൃശൂര്‍ പ്രളയക്കെടുതില്‍ അകപ്പെട്ട കേരളാത്തിന് കൈത്താങ്ങാവുകയാണ് ഓരോത്തരും. ഇപ്പോഴിതാ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു വര്‍ഷത്തെ എം.പി പെന്‍ഷന്‍ തുക കൈമാറിയിരിക്കുകയാണ് മുന്‍ എം പിയും നടനുമായ ഇന്നസെന്റ്. മൂന്ന് ലക്ഷം രൂപയുടെ ചെക്ക് തൃശൂര്‍ കലക്ടറേറ്റിലെത്തി ജില്ലാ കലക്ടര്‍ എസ് ഷാനവാസിന് കൈമാറി. 25000 രൂപയാണ് ഇന്നസെന്റിന് ലഭിക്കുന്ന പ്രതിമാസ പെന്‍ഷന്‍.

ഒരു വര്‍ഷത്തെ പെന്‍ഷന്‍ തുക പൂര്‍ണ്ണമായും ദുരിതബാധിതര്‍ക്കായി നീക്കി വെക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ നടക്കുന്ന നിക്ഷിപ്ത താല്‍പര്യക്കാരുടെ പ്രചാരണത്തെ ചെറുക്കേണ്ടത് ഓരോ മലയാളിയുടേയും കടമയാണ്.

എംപി ആയിരിക്കേ, രണ്ട് സന്ദര്‍ഭങ്ങളിലായി 6 മാസത്തെ ശമ്ബളവും അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. ഓഖി ദുരന്തകാലത്ത് 2 മാസത്തേയും 2018ലെ പ്രളയകാലത്ത് 4 മാസത്തേയും ശമ്ബളമാണ് ഇപ്രകാരം നല്‍കിയത്. 3 ലക്ഷം രൂപ അന്നും ഇന്നസെന്റിന്റെ സംഭാവനയായി മുഖ്യമന്ത്രിയുടെ നിധിയില്‍ ലഭിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
innocent mp pension gift chief minister fund
topbanner

More News from this section

Subscribe by Email