Thursday May 28th, 2020 - 3:54:am

വീടിന് വാടക നല്‍കാന്‍ പണമില്ലായിരുന്നു.., പായയിലാണ് ഉറങ്ങാറുണ്ടായിരുന്നത്'; കുട്ടിക്കാലത്തെ അനുഭവം പങ്കുവച്ച് ഹൃത്വിക് റോഷന്‍

suji
വീടിന് വാടക നല്‍കാന്‍ പണമില്ലായിരുന്നു.., പായയിലാണ് ഉറങ്ങാറുണ്ടായിരുന്നത്'; കുട്ടിക്കാലത്തെ അനുഭവം പങ്കുവച്ച് ഹൃത്വിക് റോഷന്‍

കുട്ടിക്കാലത്തെ ദുരനുഭവങ്ങളെ കുറിച്ച് തുറന്നുപറഞ്ഞ് ബോളിവുഡ് താരം ഹൃത്വിക് റോഷന്‍. വീടിന് വാടക നല്‍കാറില്ലാത്തതിനാല്‍ അച്ഛന്റെ അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നതെന്ന് ഹൃത്വിക് റോഷന്‍ വ്യക്തമാക്കി. ഒന്‍പതു വയസുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തകര്‍ന്നതിനെ കുറിച്ചാണ് ഹൃത്വിക് റോഷന്‍ വെളിപ്പെടുത്തിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

'എനിക്ക് ഒന്‍പത് വയസ്സുള്ളപ്പോള്‍ കുടുംബം സാമ്പത്തികമായി തളര്‍ന്നു. വളരെ ബുദ്ധിമുട്ടിയിരുന്നു. വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ അമ്മ എന്നെയും സഹോദരിയെയും പിതാവിന്റെ വീട്ടിലേക്ക് കൊണ്ടുപോയി. അച്ഛന്‍ രാകേഷ് റോഷന്‍ അമ്മയോടൊപ്പമാണ് താമസിച്ചിരുന്നത്. പിന്നെ ഞങ്ങള്‍ ചുമരുകളും നിലവും മാത്രമുള്ള മറ്റൊരു വീട്ടിലേക്ക് മാറി. ഗദ്ദാസ്, പായകള്‍ എന്നിവയില്‍ ഉറങ്ങി, പതുക്കെയാണ് ഫര്‍ണിച്ചറുകള്‍ വാങ്ങാന്‍ സാധിച്ചത്' എന്നാണ് ഒരു അഭിമുഖത്തിനിടെ ഹൃത്വിക് റോഷന്‍ വ്യക്തമാക്കുന്നത്.
നിര്‍മ്മാതാവും സംവിധായകനും നടനുമായ രാകേഷ് റോഷനാണ് ഹൃത്വിക്കിന്റെ പിതാവ്.

 

 

English summary
hrithik roshan says his childhood experience
topbanner

More News from this section

Subscribe by Email