Wednesday November 20th, 2019 - 11:42:am
topbanner

ദൃശ്യ വിസ്മയം തീർത്ത് ഹൗസ് ഫുൾ 4-ലെ പുതിയ ഗാനമെത്തി

Anusha Aroli
ദൃശ്യ വിസ്മയം തീർത്ത് ഹൗസ് ഫുൾ 4-ലെ പുതിയ ഗാനമെത്തി

അക്ഷയ് കുമാർ, റിതേഷ് ദേശ്മുഖ്, ബോബി ഡിയോള്‍ എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കോമഡി എന്റർടെയ്നർ ഹൗസ്ഫുൾ 4–ലെ പുതിയ ഗാനം പുറത്തിറങ്ങി. 'ചമ്മോ'.. എന്ന് തുടങ്ങുന്ന ഗാനമാണ് അണിയറക്കാർ പുറത്ത് വിട്ടിരിക്കുന്നത്.1419 കാലഘട്ടത്തിൽ സീതാം ഗഡ് രാജ വംശം ഭരിച്ചിരുന്നവരെയാണ് ഈ ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. പാട്ടും ഡാൻസും കൊണ്ട് പ്രേക്ഷകർക്കു മുന്നിൽ ദൃശ്യവിരുന്നൊരുക്കിയിരിക്കുകയാണ് ഗാനം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സമീർ അൻജാന്റെ വരികൾക്ക് സോഹാലി സെൻ ഈണം പകർന്നിരിക്കുന്നു. സോഹാലി സെൻ, സുക്കവിന്ദർ സിങ്ങ്, ശ്രേയ ഘോഷാൽ ,ഷദാബ് ഫരിദി എന്നിവർ ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ചിത്രത്തിലെ ‘ശൈതാൻ കാ സാല’ എന്ന ഗാനം നേരത്തെ പുറത്തിറങ്ങിയിരുന്നു. അക്ഷയ്കുമാർ അവതരിപ്പിക്കുന്ന ‘ബാല’ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗാനമായിരുന്നു അത്. പുറത്തിറങ്ങി പത്ത് ദിവസത്തിനകം തന്നെ മൂന്നരക്കോടിയിലേറെ പേർ കണ്ട ഗാനം യൂട്യൂബ് ട്രെൻഡിങ്ങിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ അക്ഷയ്കുമാറിന്റെ വേഷപ്പകർച്ച ഇതിനോടകം തന്നെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

ഒരു ഫാമിലി എന്റർടെയ്‌നർ ആയാണ് ഹൗസ് ഫുൾ 4 ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. ഫർഹാദ് സംജിയാണ് ഹൗസ് ഫുൾ 4–ന്റെ സംവിധായകൻ. സജിത്ത് നദിയാദ് വാലയുടെ കഥയ്ക്ക് തിരക്കഥ രചിച്ചത് സജിത്ത് സംജി. സൊഹാലി സെന്നിനെ കൂടാതെ ദേവി ശ്രീപ്രസാദ്, വിപിൻ പട്ട്വാ, തനിഷ്‌ക് ഭഗച്ചി, ഗുരു റാന്തവെ, രജത് നാഗ് പാൽ എന്നിവർ ചേർന്നാണ് ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒക്ടോബർ 25–നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Read more topics: housefull 4, chammo, video song
English summary
housefull 4 chammo video song
topbanner

More News from this section

Subscribe by Email