Friday December 6th, 2019 - 8:33:pm
topbanner

നിവിനും രക്ഷയില്ല; ഹേ ജൂഡിന്റെ വ്യാജനും തമിഴ്‌റോക്കേഴ്‌സില്‍

suji
നിവിനും രക്ഷയില്ല; ഹേ ജൂഡിന്റെ വ്യാജനും തമിഴ്‌റോക്കേഴ്‌സില്‍

ശ്യാമപ്രസാദ് സംവിധാനം ചെയ്ത നിവിന്‍ പോളി തൃഷ ചിത്രം ഹേ ജൂഡിന്റെ വ്യാജ പതിപ്പും ഇന്റര്‍നെറ്റില്‍. തമിഴ് മലയാള സിനിമാ ലോകത്തെ ആശങ്കയിലാഴ്ത്തുന്ന തമിഴ് റോക്കേഴ്‌സാണ് ഹേ ജൂഡിന്റെ വ്യാജന് പിന്നില്‍.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തമിഴ് റോക്കേഴ്‌സിനെ പൂട്ടിക്കാനുള്ള ശ്രമങ്ങള്‍ തമിഴ് സിനിമാലോകം നടത്തവെയാണ് മലയാള സിനിമയുടെ വ്യാജനും ഈ വെബ്‌സൈറ്റ് പുറത്തുവിടുന്നത്. തമിഴ്‌നാട്ടിലെ സിനിമാ തീയേറ്ററുകളില്‍ ടിക്കറ്റ് നിരക്ക് കൂടുതലാണെന്ന ആരോപണവുമായി ജനകീയമായി മാറിയ ചരിത്രമാണ് തമിഴ് റോക്കേഴ്‌സിനുള്ളത്.

കേരളത്തില്‍ ഇത്തരത്തില്‍ ജനങ്ങള്‍ക്കൊരു പരാതിയും ഇല്ലാത്ത ഘട്ടത്തില്‍ വ്യാജ പതിപ്പുകള്‍ ഇറക്കി ലാഭം കൊയ്യുക മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വെളിപ്പെടുത്തുകയാണ് ഇവര്‍. ശ്യാമപ്രസാദ് ചിത്രം തീയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നതിനിടെയാണ് വ്യാജന്റെ വരവ്.

 

Read more topics: hey jude,internet,tamil rockers
English summary
hey jude in internet
topbanner

More News from this section

Subscribe by Email