Monday June 1st, 2020 - 12:10:pm

ലൈംഗികാതിക്രമ കേസ് ; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെ 23 വര്‍ഷത്തെ തടവ്

suji
ലൈംഗികാതിക്രമ കേസ് ; ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെ 23 വര്‍ഷത്തെ തടവ്

ലൈംഗികാതിക്രമ കേസില്‍ പ്രമുഖ ഹോളിവുഡ് നിര്‍മാതാവ് ഹാര്‍വി വെയ്ന്‍സ്‌റ്റൈനെ 23 വര്‍ഷത്തെ തടവിന് ശിക്ഷിച്ചു. കഴിഞ്ഞ മാസം ന്യൂയോര്‍ക്കില്‍ നടന്ന വിചാരണയില്‍ വെയ്ന്‍സ്‌റ്റൈന്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. പ്രൊഡക്ഷന്‍ അസിസ്റ്റന്റ് ആയിരുന്ന മിമി ഹാലേയിയെ 2006ലും പുതുമുഖനടിയായ ജെസിക്ക മാനിനെ 2013ലും പീഡിപ്പിച്ചെന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

അറുപത്തേഴുകാരനായ ഹാര്‍വി വെയ്‌സന്‍സ്‌റൈ വീല്‍ചെയറിലാണ് ബുധനാഴ്ച കോടതിയിലെത്തിയത്. കടുത്ത ശിക്ഷ നല്‍ക്കണമെന്ന് പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു.

ആഞ്ജലീന ജോളി, ഗിനത്ത് പാള്‍ട്രൊ തുടങ്ങിയ ഹോളിവുഡ് നടിമാരും മോഡലുകളും ഉള്‍പ്പെടെ എണ്‍പതിലേറെ വനിതകള്‍ വെയ്ന്‍സ്‌റ്റൈനെതിരെ പിന്നീടു പരാതിപ്പെട്ടിരുന്നു.

 

Read more topics: harvey weinstein ,jail,rape, trial
English summary
harvey weinstein jailed for 23 years in rape trial
topbanner

More News from this section

Subscribe by Email