Tuesday July 14th, 2020 - 7:16:am

സന്തുഷ്ടയാണ്.. എന്നാല്‍ സംതൃപ്തയല്ല ; നടി ഭാവന

suji
 സന്തുഷ്ടയാണ്.. എന്നാല്‍ സംതൃപ്തയല്ല ; നടി ഭാവന

സ്ത്രീ കഥാപാത്രങ്ങള്‍ക്ക് കുറച്ചുകൂടി പ്രാധാന്യം നല്‍കുന്ന സിനിമകള്‍ മലയാളത്തിലും ഉണ്ടാകണമെന്ന് നടി ഭാവന. സിനിമാ രംഗത്തെ പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ ഇതു സഹായിക്കുമെന്നും താരം പറഞ്ഞു.എന്നും നായകനെ ചുറ്റിപറ്റിയുള്ള സിനിമകളല്ലാതെ നായികാ പ്രാധാന്യമുള്ള ചിത്രങ്ങള്‍ വരണം. ഇത്രയും കാലത്തെ സിനിമാ ജീവിതത്തില്‍ ഒത്തിരി നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞു. എന്റെതായ പരാജയങ്ങളും വിജയങ്ങളും ഒരുപോലെ അനുഭവിച്ചിട്ടുണ്ട്. എങ്കിലും ഞാന്‍ സന്തുഷ്ടയാണ് . പക്ഷെ സംതൃപ്തയല്ല. ഇനിയും ഒരുപാട് നല്ല കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഭാവന പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

15 വയസ്സു മുതല്‍ സിനിമയിലുണ്ട്. വിവാഹമോ മറ്റ് കാര്യങ്ങളോ ഒക്കെ ജീവിതത്തിലുണ്ടാകുന്നതാണ്. അതിന് പ്രൊഫഷന്‍ ഉപേക്ഷിക്കണമെന്നില്ല. നല്ല കഥാപാത്രങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയിക്കുമെന്നും ഭാവന പറഞ്ഞു.

 

Read more topics: bhavana, interview
English summary
happy but not satisfied says bhavana
topbanner

More News from this section

Subscribe by Email