Friday August 7th, 2020 - 12:23:am

ഹാപ്പി ബര്‍ത്ത്‌ഡേ തലൈവാ; സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഇന്ന് 67-ാം പിറന്നാള്‍

suji
ഹാപ്പി ബര്‍ത്ത്‌ഡേ തലൈവാ; സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന് ഇന്ന് 67-ാം പിറന്നാള്‍

ഇദ്ദേഹം സിഗററ്റ് ആകാശത്ത് എറിഞ്ഞ് കത്തിച്ചാല്‍ ജനം കൈയടിക്കും, പാഞ്ഞുവരുന്ന ബുള്ളറ്റുകളെ വെറും കൈ കൊണ്ട് തടുത്താലും കൂവിത്തോല്‍പ്പിക്കില്ല, ലേറ്റായി വന്നാലും ലേറ്റസ്റ്റായി വന്നാല്‍ മതിയെന്ന് ചിന്തിച്ച് ജനക്കൂട്ടം ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുന്നു. ഇത് ഇന്ത്യയുടെ സൂപ്പര്‍സ്റ്റാര്‍ സാക്ഷാല്‍ രജനികാന്ത്. അദ്ദേഹത്തിന് ഇന്ന് 67 വയസ്സ് തികയുകയാണ്. പിറന്നാള്‍ ഗംഭീരമായി ആഘോഷിക്കാന്‍ താരം തീരുമാനിച്ചിട്ടില്ലെങ്കിലും ആരാഝധകര്‍ ആഘോഷത്തിലാണ്. ട്വിറ്ററില്‍ രജനിയുടെ പിറന്നാള്‍ ഹാഷ്ടാഗ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഇടംപിടിച്ച് കഴിഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

നാല് ദശകം നീണ്ട അഭിനയജീവിതമുള്ള രജനികാന്ത് ഇക്കഴിഞ്ഞ കാലയളവില്‍ നിരവധി റെക്കോര്‍ഡ് ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങള്‍ സമ്മാനിച്ചു. ലോകമെമ്പാടും ലക്ഷക്കണക്കിന് ജനങ്ങളുടെ ആരാധകവൃന്ദം സൃഷ്ടിച്ച രജനി സിനിമയ്ക്ക് പുറത്ത് സാധാരണക്കാരനായി മാത്രം പ്രത്യക്ഷപ്പെടുന്നുവെന്ന സവിശേഷതയുമുണ്ട്. കബാലിയാണ് അദ്ദേഹത്തിന്റെതായി പുറത്തിറങ്ങിയ അവസാന ചിത്രം. പ്രായമായ ഒരു അധോലോക നായകന്റെ കഥ പറഞ്ഞ ചിത്രത്തില്‍ സ്ഥിരം മസാലകളില്ലെന്നായിരുന്നു പരാതി.

പുറത്തിറങ്ങാനുള്ള കാലാ എന്ന ചിത്രത്തിലും പ്രായത്തിനൊത്തുള്ള കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. പഴയ സൂപ്പര്‍സ്റ്റാര്‍ കളിയൊക്കെ വേണ്ടെന്ന് വെച്ച് പ്രായത്തിന് അനുയോജ്യമായ കഥാപാത്രങ്ങളെ തെരഞ്ഞെടുക്കുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്. രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിനായി കാത്തിരിക്കുമ്പോഴാണ് പിറന്നാള്‍ ആഘോഷങ്ങളെന്നതും ശ്രദ്ധേയമാണ്.

 

 

 

 

Read more topics: birthday, rajani kanth
English summary
happy birthday to rajani
topbanner

More News from this section

Subscribe by Email